വെള്ളൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ്അവതരിപ്പിച്ചു

വൈക്കം :വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷത്തേക്കുള്ള ബജറ്റ് വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ശിവൻ അവതരിപ്പിച്ചു.

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായവർക്ക് എല്ലാം ഭവനം കൃഷി റോഡ് ഗതാഗതം തീരവികസനം മൃഗസംരക്ഷണം കുടിവെള്ളം തെരുവ് വിളക്കുകളുടെ പരിപാലനം ജലസേചനം വിദ്യാഭ്യാസം ശുചിത്വം വനിതാ ക്ഷേമം ആരോഗ്യം എന്ന് മേഖലകളിൽ ചെലവഴിക്കുവാൻ നീക്കിവെച്ച തുകകൾ നടപ്പ് വർഷം ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിച്ചിട്ടുണ്ട്.

അധിദരില്ലാത്ത പഞ്ചായത്ത് വയോജന ഭിന്നശേഷി സ്ത്രീ യുവജന ശിശു സൗഹാർദ്ദ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുക ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ കാർഷിക മേഖല വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലയിൽ പ്രവർത്തിക്കുക എന്നതാണ് 2024 25 ബജറ്റ് മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ.

ആപ്പിനെ സിൻഡക്സ് വർദ്ധിപ്പിക്കുന്നതിന് ചൈൽഡ് ഫ്രണ്ടിൽ പാർക്ക് വയോജന പാർക്ക് സ്ത്രീ സൗഹൃദം ഇടങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിന് ബജറ്റ് ഊന്നൽനൽകുന്നു.

മുൻവർഷങ്ങളിൽ അടക്കം ലൈഫ് പദ്ധതിക്ക് 140 സെന്റ് സ്ഥലം  സൗജന്യമായി പഞ്ചായത്തിന് വിട്ടു കിട്ടിയിട്ടുണ്ട് കാർഷിക മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനും, യുവജനങ്ങളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനും-

കലാകായിക സാംസ്കാരിക മേഖലയിലേക്ക് ശ്രദ്ധതിരിക്കുന്നതിന് ആവശ്യമായ പദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്.

പദ്ധതി പ്രവർത്തനങ്ങൾക്കായി 2024 25 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ബജറ്റ് പ്രകാരം അനുവദിച്ചിരിക്കുന്നത് 6 കോടി 74 ലക്ഷത്തി നാൽപത്തി ഒൻപതിനായിരം രൂപയാണ്

37 ലക്ഷത്തി 88,000 രൂപ വരവും 19 കോടി 99 ലക്ഷത്തി പതിനയ്യായിരം രൂപ ചെലവും 387329 രൂപ നിത്യവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !