പാലാ കുടുംബകോടതിയിൽ തുടങ്ങിയ വിവാഹ മോചനക്കേസിന് കാഞ്ഞിരപ്പള്ളി കോടതിയിൽ തീർപ്പ് തലാഖ് ചൊല്ലിയ ഭാര്യയ്ക്ക് ഗർഭധാരണം വീണ്ടെടുക്കാനുൾപ്പെടെ 39 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്.

പാലാ :തലാഖ് ചൊല്ലി വിവാഹമോചനം നേടിയ ഭർത്താവ് മുൻ ഭാര്യയ്ക്ക് 38,97,500 രൂപ നല്‍കണമെന്ന് കാഞ്ഞിരപ്പള്ളി കോടതി.

വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരിയായ പതാലില്‍ വീട്ടില്‍ ഷാജിയുടെ മകള്‍ അൻവറ പർവീണിനാണ് മുൻ ഭർത്താവ് കാഞ്ഞിരപ്പള്ളി പുതുപ്പറമ്ബില്‍ ഇർഷാദിന്റെ മകൻ തൗഫീഖ് മുഹമ്മദ് നഷ്ടപരിഹാരം നല്‍കേണ്ടത്സംരക്ഷണാവകാശവും വേറിട്ട് താമസിച്ച കാലത്തെ വാടക ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരവും ചേർത്താണ് ഈ തുക.
വന്ധ്യംകരിക്കപ്പെട്ടതിനാല്‍ ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനർശസ്ത്രക്രിയ നടത്താൻ ആവശ്യമായ രണ്ടര ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് എ. അബ്ദുള്‍റസാഖാണ് വിധി പ്രഖ്യാപിച്ചത്.

2013 ജനുവരിയില്‍ ബിരുദവിദ്യാർഥിനി ആയിരിക്കുമ്ബോഴാണ് അൻവറയെ തൗഫീഖ് മുഹമ്മദ് വിവാഹം കഴിച്ചത്. രണ്ടുകുട്ടികള്‍ ജനിച്ചശേഷം പ്രശ്‌നങ്ങള്‍ തുടങ്ങി.

2018-ല്‍ പാലാ കുടുംബക്കോടതിയില്‍ തുടങ്ങിയ വിവാഹമോചനക്കേസ് സുപ്രീംകോടതിവരെ നീണ്ടു. ഇതിനിടെ, തൗഫീഖ് അൻവറയെ തലാഖുചൊല്ലി വിവാഹമോചനം നേടി. പുനർവിവാഹവും കഴിച്ചു.

ഭർത്താവില്‍നിന്ന് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി അൻവറ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹർജി നല്‍കി.

അഡ്വ. സി.കെ. വിദ്യാസാഗർ, അക്ഷയ്ഹരി, ടി.ജെ.ജോമോൻ, പ്രശാന്ത് പി.പ്രഭ എന്നിവർ അൻവറയ്ക്കുവേണ്ടി ഹാജരായി. വിവാഹമോചിതയായ മുസ്‌ലിംസ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണാവകാശവും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹർജി നിലനില്‍ക്കുമ്ബോള്‍ അൻവറ പുനർവിവാഹിതയായി. അതിനാല്‍ അക്കാലം വരെയുള്ള സംരക്ഷണാവകാശമായി 28,40,00 രൂപ നല്‍കാൻ കോടതി വിധിച്ചു.

ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടരലക്ഷവും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് അഞ്ചുലക്ഷവും അനുവദിച്ചു.

ഭർത്താവും ഭർത്തൃപിതാവും ചേർന്ന് വീട്ടില്‍നിന്ന് പുറത്താക്കിയതിനാല്‍ വാടക വീട്ടില്‍ താമസിച്ചകാലത്തെ വാടകയിനത്തില്‍ 2,17,500 രൂപയും ഉള്‍പ്പെടെയാണ് 39 ലക്ഷം രൂപ വിധിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !