വയനാട്;ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരണപ്പെട്ടതിൽ വൻ ജന പ്രതിഷേധം മൃതദേഹവുമായി റോഡ് ഉപരോധിച്ച നൂറു കണക്കിന് ജനങ്ങൾ ജില്ലാ പോലീസ് സൂപ്രണ്ടിനെ തടഞ്ഞു.
നാട്ടുകാർ അതീവ രോഷാകുലരാണ്.നൂറുകണക്കിന് ജനങ്ങളാണ് സംഭവത്തെ തുടർന്ന് പ്രതിഷേധിക്കുന്നത്.നിരന്തരമായി വന്യ മൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമ്പോഴും അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലന്ന നിലപാടിലാണ് ജനങ്ങൾ.
ഇന്ന് പുലർച്ചെയാണ് കർണ്ണാടക വനമേഖലയിൽ നിന്ന് അതിർത്തികടന്നെത്തിയ കാട്ടാന വീടിന്റെ മതിൽ തകർത്ത് പയ്യമ്പള്ളി അജി (47) നെ കൊലപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.