അയർലൻണ്ട് : ഡബ്ലിൻ സിറ്റി സെൻ്ററിൽ ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെ പതിനൊന്ന് പേരുടെ അറസ്റ്റ് ഗാർഡ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.
ഉച്ചയ്ക്ക് 2 മണിക്ക് നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനായി ഗാർഡൻ ഓഫ് റിമെംബറൻസിൽ തടിച്ചു കൂടിയത് വൻ ജനക്കൂട്ടമാണ്.പാർനെൽ സ്‌ക്വയർ ഈസ്റ്റിൽനിന്നാണ് പ്രതിഷേധം ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഐറിഷ് പതാകകൾ കൂടാതെ “അയർലൻഡ് ഫസ്റ്റ്”, “മാസ് ഇമിഗ്രേഷൻ” തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള ബാനറുകളും നിരത്തിയാണ് ജനങ്ങൾ പ്രകടനം നടത്തിയത്.നഗരമധ്യത്തിൽ 300-ലധികം ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് ഗാർഡായി അറിയിച്ചു.
ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധത്തിൽ കസ്റ്റം ഹൗസിന് പുറത്ത് സംഘാടകർ നടത്തിയ പ്രസംഗങ്ങളിൽ, മാർച്ചിൽ നടക്കാനിരിക്കുന്ന റഫറണ്ടങ്ങളിൽ നോ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്തു.അയർലണ്ടിലെ തീവ്ര വലതുപക്ഷ സംഘടനകളിലെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. നാഷണൽ പാർട്ടിയുടെയും തീവ്ര വലതുപക്ഷ ഐറിഷ് ഫ്രീഡം പാർട്ടിയുടെയും അംഗങ്ങളും പ്രകടനത്തിൽ പങ്കെടുത്തു. ഒ’കോണെൽ സ്ട്രീറ്റിലെ ജിപിഒയ്ക്ക് പുറത്ത് എതിർ പ്രതിഷേധവും നടന്നു.
പ്രതിഷേധത്തെത്തുടർന്ന് ലുവാസ് റെഡ്, ഗ്രീൻ ലൈനുകളിൽ ചിലത് വൈകിയാണ് സർവീസ് നടത്തിയത്. ചില ഡബ്ലിൻ ബസ് റൂട്ടുകൾ വഴിതിരിച്ചുവിട്ടു. എല്ലാ പൊതുഗതാഗത സേവനങ്ങളും സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്.സമീപ മാസങ്ങളിൽ അഭയാർഥികൾക്കായി നീക്കിവച്ചിരിക്കുന്ന കെട്ടിടങ്ങളിൽ രാജ്യത്തുടനീളം നിരവധി അക്രമങ്ങൾ നടന്നിട്ടുണ്ട്.

.jpeg)
.jpeg)
.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.