നോർത്ത് പറവൂർ :രാജ്യത്തിൻ്റെ വീണ്ടെടുപ്പിന് എന്ന മുദ്രാവാക്യമുയർത്തി സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ ഭാഗമായി എസ് ഡി പി ഐ പറവൂർ മണ്ഡലത്തിൽ വാഹന പ്രചരണം സംഘടിപ്പിച്ചു.
ഭരണഘടന സംരക്ഷിക്കുക,ജാതി സെൻസസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക,ഫെഡറലിസം കാത്തു സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക,കർഷകദ്രോഹ നയങ്ങൾ തിരുത്തുക രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക. തുടങ്ങിയ വളരെ സുപ്രധാനമായ പ്രമേയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തുന്ന വാഹന പ്രചരണം രാവിലെ വെടിമറയിൽ ജില്ലാ കമ്മിറ്റിയംഗം അനു.വി. ശേഖരൻ മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ മുഹമ്മദ് താഹിർ, സുധീർ അത്താണി, നാസിം പുളിക്കൽ, ഷാനവാസ് കൊടിയൻ എന്നിവർ സംസാരിച്ചു.
വൈകിട്ട് ഏഴു മണിക്ക് മന്നം ജംഗ്ഷനിൽ നടന്ന സമാപന പൊതുയോഗം പാർട്ടി ജില്ലാ കമ്മിറ്റിയംഗം സുധീർ ഏലൂക്കര ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മണ്ഡലം വൈസ് പ്രസിഡൻ്റ്
അദീബ് ഹൈദർ ജന മുന്നേറ്റ യാത്രയുടെ സന്ദേശം നൽകി.മണ്ഡലം പ്രസിഡൻ്റ് നിസ്സാർ അഹമ്മദ്, കെ.എം ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.