എറണാകുളം :പൂഞ്ഞാര്‍ സെന്റ് മേരിസ് ഇടവക മുറ്റത്ത് ബൈക്ക് റൈസിങ് നടത്തുകയും അത് ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരിയായ ഫാ. ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിക്കുകയും മോട്ടോർ ബൈക്ക് കൊണ്ട് ഇടിച്ചിടുകയും ചെയ്ത സംഭവത്തെ സീറോ മലബാർസഭാ അൽമായ ഫോറം കഠിനമായി അപലപിക്കുന്നു.
ലഹരിമരുന്ന് മാഫിയയിൽപെട്ട ചില യുവാക്കള്‍ ലഹരി ഉപയോഗിച്ച് പള്ളിമുറ്റത്ത് ബൈക്ക് റൈസിങ് നടത്തിയത് വിലക്കിയതിനെ തുടര്‍ന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു.അനീതി ചോദ്യം ചെയ്തതിനാൽ മർദ്ദനമേറ്റ വൈദികൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.വെള്ളിയാഴ്ച ദിവസം ആരാധനചടങ്ങുകൾ നടക്കുന്ന അവസരത്തിൽ ബൈക്ക് റൈസിങ് നടത്തുകയും ദേവാലയ മുറ്റത്തു വച്ച് വൈദികനെ ആക്രമിച്ച സംഭവത്തെ അതീവ ഗൗരവമുള്ളതായി സർക്കാർ കാണണം.ഇത്തരം സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അറസ്റ്റ് ചെയ്യാനും പോലീസ് നടപടിയെടുക്കണം.
കോട്ടയം ജില്ലയിലും പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപഭോഗത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരല്‍ചൂണ്ടുന്നത്.അക്രമങ്ങളും മയക്കുമരുന്ന് കടത്തും അടക്കമുള്ളവ തടയാന്‍ ‘ഓപ്പറേഷന്‍ കാവല്‍’ എന്ന സർക്കാരിന്റെ പ്രത്യേക പദ്ധതി നോക്കുക്കുത്തിയായിരിക്കുന്നു.മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുന്നതിനുമായിരുന്നു ഈ പ്രത്യേകപദ്ധതി.
ക്രൈസ്തവർ നോമ്പുകാല പ്രാർത്ഥനകൾ അനുഷ്ഠിക്കുന്ന ഇക്കാലത്ത്, പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസം പൂഞ്ഞാര്‍ സെന്റ് മേരിസ് ഇടവക മുറ്റത്ത് നടത്തിയ ആക്രമണങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കർശനമായ നടപടിയെടുക്കണമെന്നും ദേവാലയത്തിനും വൈദികർക്കും വിശ്വാസികൾക്കും മതിയായ സുരക്ഷ നൽകണമെന്നും സീറോ മലബാർസഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെടുന്നു.ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ,എറണാകുളം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.