വയനാട്;മാന്തവാടിയിൽ ജനവാസ മേഖലയിൽ ഭീതി നിറച്ച് പുലർച്ചെയിറങ്ങിയ കാട്ടാനയിറങ്ങി.മാനന്തവാടി ഇടവക പഞ്ചായത്തിൽ ഇറങ്ങിയ കാട്ടാന കർണാടക വനമേഖലയിൽ നിന്ന് ഇറങ്ങിയതാണെന്ന് സംശയിക്കുന്നതായി ജനപ്രതിനിധികൾ പറഞ്ഞു.
ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാന ചൂണ്ടക്കുന്ന് അമ്പലഭാഗത്തുനിന്നും നഗര ഭാഗത്തേക്ക് നീങ്ങുന്നതായി അധികൃതർ അറിയിച്ചു.റേഡിയോ കോളർ ഘടിപ്പിച്ച ആന കർണാടക വനം വകുപ്പ് പിടികൂടി വിട്ടയച്ചതായി സംശയിക്കുന്നതായി വനം വകുപ്പ് അറിയിച്ചു.നിലവിൽ മാന്തവാടി ഇടവക പഞ്ചായത്തിൽ 5,6, വാര്ഡുകളിൽ നിരോധനാജ്ഞ പ്രഖാപിച്ചിട്ടുണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും അവധി പ്രഖാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുറത്ത് ഇറങ്ങരുതെന്നും പഞ്ചായത്ത് ഭരണകൂടം അറിയിച്ചു. വേണ്ടി വന്നാൽ മയക്കുവെടി വെക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.