എറണാകുളം :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് കാണിക്കുന്ന സർക്കാരിൻ്റെ അവഗണനയിൽ പ്രതിക്ഷേധിച്ച് നടത്തിയ ധർണ്ണ നടത്തി.
ബഡ്ജറ്റിൽ അനുവദിച്ച തുക ഉടൻ അനുവദിക്കുക, വികസന മുരടിപ്പിന് അവസാനം കാണുക. സാമൂഹ്യ സുരക്ഷ പെൻഷൻ ഉടൻ നൽകുക,2023 മാർച്ച് 31 -ന് മുൻപ് ട്രഷറിയിൽ നൽകിയ സ്പിൽ ഓവർ പദ്ധതിയിലെ ബില്ലുകളുടെ പണം അനുവദിച്ച് തരിക,
പഞ്ചായത്തിൻ്റെ പദ്ധതികൾക്ക് ബില്ല് നൽകുന്ന മുറയ്ക്ക് ട്രഷറിയിൽ നിന്നും പണം അനുവദിച്ച് തരാനുള്ള മാന്യത കാണിക്കുക. എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനപ്രതിനിധികൾ ധർണ്ണ സമരം നടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര, വൈസ് പ്രസിഡൻ്റ് ലൈജി ബിജു, അംഗങ്ങളായ സെബി കിടങ്ങേൻ, സെലിൻ പോൾ, ഷിൽബി ആൻ്റണി, ജോയ്സൻ ഞാളിയൻ,ബിജി സെബാസ്റ്റ്യൻ, സേവ്യർ വടക്കുംഞ്ചേരി, മിനി സേവ്യർ, ജോയി അവോക്കാരൻ എന്നിവർ ധർണ്ണ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു.


.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.