തൃശൂര്‍: അത്താണി വ്യവസായ എസ്റ്റേറ്റിലെ കരിഓയില്‍ ശുദ്ധീകരണ യൂണിറ്റില്‍ വന്‍ തീപിടിത്തം.
ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. വെളപ്പായ സ്വദേശി സുബ്രമണ്യന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ എന്റര്‍പ്രൈസസിലാണ് തീപടര്‍ന്നത്.ജീവനക്കാര്‍ അതിവേഗം പുറത്തേക്കിറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല.
കമ്പനിയ്ക്കുള്ളില്‍ ഹാന്‍ഡ് റെയിലിന്റെ വെല്‍ഡിങ് ജോലി നടന്നിരുന്നു. ഇതിനിടെയാണ് തീപടര്‍ന്നത്.മേല്‍ക്കൂരയും കമ്പനിക്കുള്ളിലെ സാധനസാമഗ്രികളുമൊക്കെ തീപിടിത്തത്തില്‍ നശിച്ചു. സമീപത്തെ പൗഡര്‍ കോട്ടിങ് നിര്‍മാണ യൂണിറ്റില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനും ഭാഗികമായി കത്തിനശിച്ചു.
ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറും മറ്റും അതിവേഗം പുറത്തേക്ക് നീക്കിയത് വന്‍ ദുരന്തം ഒഴിവാക്കി.
പരിസരമാകെ പുക വ്യാപിച്ചത് പരിഭ്രാന്തിപരത്തി. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് രണ്ട് മണിക്കൂര്‍ പ്രയത്നിച്ചാണ് തീ അണച്ചത്.സഹായത്തിനായി തൃശ്ശൂരില്‍നിന്നും ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി. രണ്ട് സ്ഥാപനത്തിലും വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.