കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാഥൻ (66) ഉത്സവപ്പറമ്പിൽ വെട്ടേറ്റു മരിച്ചു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തു വച്ചാണ് വെട്ടേറ്റത്.പുറത്തും കഴുത്തിനും നാലു വെട്ടേറ്റു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശരീരത്തിൽ മഴുകൊണ്ടുള്ള വെട്ടേറ്റതായി പൊലീസ് പറഞ്ഞു.
അക്രമികളെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. സിഐ മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി. മൃതദേഹം അൽപ സമയത്തിനുള്ളിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവരും.സത്യനാഥന്റെ ഭാര്യ: ലതിക. മക്കൾ: മക്കൾ സലിൽനാഥ്, സെലീന. സഹോദരങ്ങൾ: വിജയൻ, രഘുനാഥ്, സുനിൽ. കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.