കോഴിക്കോട്: കളക്ടര്‍ക്ക് മാവോവാദികളുടെ ഭീഷണി.
കോഴിക്കോട് കളക്ടർ സ്നേഹില്‍കുമാർ സിംഗിനാണ് മാവോവാദികളുടെ ഭീഷണിക്കത്ത് കഴിഞ്ഞ ദിവസം ലഭിച്ചത്.അഴിമതി കേസില്‍ ഈ വർഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്നാണ് കത്തില്‍ പറയുന്നത്. കളക്ടറുടെ പരാതിയിന്മേല് കത്ത് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.കഴിഞ്ഞ നവംബറില്‍ ആറളത്ത് മാവോവാദികളും തണ്ടർബോള്‍ട്ട് സംഘവും ഏറ്റുമുട്ടിയിരുന്നു. തങ്ങളുടെ സഹപ്രവർത്തക കവിത( ലക്ഷ്മി) രക്തസാക്ഷിയായതിന് പകരംവീട്ടുമെന്നും പ്രഖ്യാപിച്ച് ഏറ്റുമുട്ടല്‍ നടന്നതിന്റെ 45ആം ദിവസം കമ്യൂണിസ്റ്റ് ഭീകരർ ആറളത്ത് പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു.
അതുകൊണ്ട് തന്നെ കനത്ത ജാഗ്രതയാണ് ആറളത്ത് പോലീസും വനംവകുപ്പും പുലർത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.