പാലാ : ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ നേടിയ രാജേഷ് പി കൈമളെ കോട്ടയം പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും അദ്ധേഹത്തിൻ്റെ വീട്ടിലെത്തി അനുമോദിച്ചു.
രാജേഷ് കൈമൾ യുവതലമുറയുടെ ആവേശമാണെന്നും കായിക രംഗത്തു നിന്നും കലാരംഗത്തു നിന്നും ചെറുപ്പക്കാർ മാറി നിൽക്കുന്ന അവസരത്തിൽ ചെറുപ്പക്കാരെ കായിക രംഗത്തേക്ക് ആകർഷിക്കുവാൻ രാജേഷിന്റെ ഈ നേട്ടത്തിന് സാധിക്കട്ടെയെന്നും, കൂടുതൽ ഉന്നതമായ വിജയം കരസ്ഥമാക്കുവാൻ രാജേഷിന് സാധിക്കട്ടെയെന്നും ഫ്രാൻസിസ് ജോർജ് അശംസിച്ചു.കേരള കോൺഗ്രസ് നെച്ചിപ്പൂഴൂർ വാർഡ് പ്രസിഡണ്ട് ഷാജി മാവേലിൽ, യൂത്ത് ഫ്രണ്ട് പാല നിയോജകമണ്ഡലം സെക്രട്ടറി ജസ്റ്റിൻ പാറപ്പുറത്ത്, ഹരികൃഷ്ണ കൈമൾ, രാജേഷിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.അനുമോദന ചടങ്ങിനു ശേഷം രാജേഷ് കൈമളുമായി യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് പഞ്ചഗുസ്തി പിടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.