ഇസ്ലാമാബാദ്: പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരട്ട സ്ഫോടനം.സംഭവത്തിൽ 22 പേർ മരണപെട്ടതായി സേനാ വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് വൻ സ്ഫോടനം നടന്നത്.പാർട്ടി തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്താണ് സ്ഫോടനം ഉണ്ടായതെന്നും 22 പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.ഏത് പാർട്ടിയുടെ ഓഫീസിന് സമീപത്താണ് സംഭവം എന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം നടന്നിരിക്കുന്നത് എന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പൊലീസും സൈന്യവും ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.