വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ചിതാഭസ്മവുമായി സ്കൂളിലേക്ക് മാര്‍ച്ച്‌, പ്രതിഷേധം ശക്തം

ആലപ്പുഴ: കാട്ടൂരില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രജിത് മനോജിന്റെ മരണത്തില്‍ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും എസ്‌എഫ്‌ഐയും രംഗത്തെത്തി.

പ്രജിത് പഠിച്ച ഹോളി ഫാമിലി വിസിറ്റേഷൻ സ്കൂളിലേക്ക് ചിതാഭസ്മവുമായി ബന്ധുക്കള്‍ മാർച്ച്‌ നടത്തി. എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ച്‌ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. പ്രജിത് മനോജിന്റെ മരണത്തില്‍ സ്കൂള്‍ അധികൃതർക്ക് പങ്കുണ്ടെന്ന് കാട്ടി പരാതി നല്‍കിയതിന് പിന്നാലെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മാർച്ച്‌ നടത്തിയത്. 

പ്രജിത്തിന്റെ സഞ്ചയന ദിവസമായ ഇന്ന് ചിതാഭസ്മവുമായി എത്തിയാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. പൊലീസ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു മണിക്കൂറോളം നീണ്ടു നിന്ന പ്രതിഷേധം അവസാനിപ്പിക്കാൻ ബന്ധുക്കള്‍ തയ്യാറായത്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടാണ്

പിന്നീട് എസ്‌എഫ്‌ഐയും പ്രതിഷേധ മാർച്ചുമായി എത്തിയത്. പൊലീസ് ബാരിക്കേഡുകള്‍ തകർത്തു സ്കൂളിലേക്ക് ചാടി കയറാൻ ശ്രമിച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് തടഞ്ഞത്.


പ്രജിത്തിന്റെ മരണത്തില്‍ അധ്യാപകർക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണെങ്കിലും സ്കൂള്‍ അധികൃതർ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 

അതേസമയം പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സ്കൂളിന് ഇന്ന് അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ സ്വീകരണ മുറിയില്‍ പ്രജിത്ത് തൂങ്ങി മരിച്ചത്. 

അന്നേദിവസം പ്രജിത്തിനെ അധ്യാപകർ മർദ്ദിച്ചതും മാനസികമായി പീഡിപ്പിച്ചതും ആണ് ആത്മഹത്യയുടെ കാരണമെന്ന് വിദ്യാർത്ഥിയുടെ സഹപാഠികള്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് അധ്യാപകർക്ക് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി മാതാപിതാക്കള്‍ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !