കോട്ടയം :കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ, എം യു എം ആശുപത്രി മോനിപ്പള്ളിയുടെ 60 ആം വാർഷികത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 25 ഞായറാഴ്ച അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ സംഘടിപ്പിച്ചു.
അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം ബഹു കെ സി വൈ എൽ യൂണിറ്റ് ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു.വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യാതിഥിയായി. എം യു എം ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി പ്രിൻസി sjc, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സി ജാന്നറ്റ് sjc, സി സുരഭി,അരീക്കര കെ സി വൈ എൽ ഭാരവാഹികൾ ആയ അനുമോൾ സാജു,ജോസ്മോൻ ബിജു, അലക്സ് സിറിയക്, അഞ്ചൽ ജോയ്, ഡയറക്ടർ എബ്രഹാം കെ സി, സി അഡ്വൈസർ സി റെയ്ജിസ്, ആശുപത്രി പി ആർ ഒ ടോം ഷാജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മോനിപള്ളി ആശുപത്രിയിൽ നിന്നും 25 ജീവനക്കാർ അടങ്ങുന്ന ടീം ആണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ എത്തിച്ചേർന്നത്.ശിശുരോഗ വിഭാഗം, ഓർത്തോ വിഭാഗം,ജനറൽ മെഡിസിൻ എന്നീ പരിശോധന വിഭാഗങ്ങളിൽ ഡോ കുര്യൻ ബി മാത്യു, ഡോ ജിത്തു മാത്യു, ഡോ കൃഷ്ണമോൾ ഭരതൻ എന്നിവർ പരിശോധനകൾ നടത്തി.
ഷുഗർ ടെസ്റ്റ്, ബി പി, ഇ സി ജി, ബോൺ ഡെൻസിറ്റി ടെസ്റ്റ്, തൈറോയ്ഡ് എന്നിവ പരിശോധിക്കുന്നതിനും അവസരം ഉണ്ടായിരുന്നു.
അരീക്കരയിലും സമീപ പ്രദേശങ്ങളിലും ഉള്ള നാനാജാതി മതസ്ഥരായ 300 ലധികം ആളുകൾ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.