എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ്‌ നയിക്കുന്ന ജനമുന്നേറ്റ യാത്ര, എറണാകുളം ജില്ലയിൽ ഫെബ്രുവരി 23 നു സ്വീകരണം നൽകും : നിമ്മി നൗഷാദ്.

കൊച്ചി : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര എന്ന പ്രമേയത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക്.

2024 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 01 വരെ  നടത്തുന്ന ജാഥ ഫെബ്രുവരി 23 എറണാകുളം ജില്ലയിൽ എത്തിച്ചേരുമെന്നും ജില്ലയിൽ ഗംഭീര വരവേൽപ്പ് നൽകാൻ പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും എസ്‌ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്‌ നിമ്മി നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവര്‍ ജനമുന്നേറ്റ യാത്രയുടെ വൈസ് ക്യാപ്റ്റന്മാരായിരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യാത്ര പര്യടനം നടത്തി തുടരുന്ന ജാഥ ഫെബ്രുവരി 23 നു വൈകുന്നേരം 3 മണിക്ക് സൗത്ത് കളമശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന വാഹനജാഥ പെരുമ്പാവൂർ പാലക്കാട്ട് താഴത്തു വൈകീട്ട് 5 മണിക്ക് അവസാനിക്കും.

തുടർന്ന് സമാപന വേദിയായ മുൻസിപ്പൽ ഗ്രൗണ്ടിലെക്ക് നടക്കുന്ന  സ്വീകരണ റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുക്കും.സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ വികെ ഷൗക്കത്ത് അലി അധ്യക്ഷ വഹിക്കും.

എസ്‌ഡിപിഐ കർണാടക സംസ്ഥാന പ്രസിഡന്റ്‌ അബ്ദുൽ മജീദ് മൈസൂർ പരിപാടി ഉത്ഘാടനം ചെയ്യും. തുടർന്ന് ജാഥ ക്യാപ്റ്റൻ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി, വൈസ് ക്യാപ്റ്റൻ റോയ് അറക്കൽ, തുളസിധരൻ പള്ളിക്കൽ, എന്നിവർ പ്രഭാഷണം നടത്തും.

ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

തുടര്‍ച്ചയായ ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും താറുമാറായിരിക്കുന്നു.

ഒരു വശത്ത് ശതകോടീശ്വരന്മാരായ ചങ്ങാത്ത മുതലാളിമാരുടെ ആസ്തി വര്‍ധിക്കുമ്പോള്‍ മറുവശത്ത് രാജ്യത്തെ നാലിലൊന്നിലധികം ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുപോയിരിക്കുന്നു. തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, പാചക വാതകമുള്‍പ്പെടെയുള്ള ഇന്ധന വിലവര്‍ധന തുടങ്ങിയവ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

ജനക്ഷേമകരമായ വാഗ്ദാനങ്ങളെല്ലാം ഫയലില്‍ ഉറങ്ങുമ്പോള്‍ വംശീയവും വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതുമായ വാഗ്ദാനങ്ങളില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 

രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതിന്  മൂന്നു നിയമങ്ങള്‍ ചുട്ടെടുക്കുകയും അതിനെതിരായ പ്രതിഷേധത്തില്‍ 710 ലധികം കര്‍ഷകര്‍ രക്തസാക്ഷികളാവുകയും ചെയ്തു. കര്‍ഷക പ്രക്ഷോഭത്തില്‍ മുട്ടുകുത്തിയ ബിജെപി സര്‍ക്കാര്‍ അവരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാവാത്തതിനാല്‍ വീണ്ടും പ്രക്ഷോഭത്തിന് കളമൊരുങ്ങുകയാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഹാഥ്റാസ്, ഉന്നാവ, കത്വ, മണിപ്പൂര്‍, ഗുജറാത്ത് ഉള്‍പ്പെടെ നടന്ന അതിഭീകര സംഭവങ്ങള്‍ നാം ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. 

മതേതരത്വം എന്ന ഭരണഘടനാ തത്വം ലംഘിച്ച് രാഷ്ട്രസംവിധാനങ്ങള്‍ മതവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന പൗരത്വ നിയമം, ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവും ഇല്ലാതാക്കുന്ന ഏകീകൃത സിവില്‍ നിയമം ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും പൗരഭൂരിപക്ഷത്തിനും അധികാരത്തിലോ വിഭവങ്ങളുടെ വിതരണത്തിലോ ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളിലോ അര്‍ഹമായ പ്രാതിനിധ്യം ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച് കൃത്യമായ വിവരശേഖരണത്തിന് ഉതകുന്ന ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. 

തിരഞ്ഞെടുപ്പ് കമ്മീഷന്‍, നീതിന്യായ സംവിധാനം എന്നിവയെ പോലും വരുതിയിലാക്കാനാണ് ഫാഷിസം ശ്രമിക്കുന്നത്. രാഷ്ട്രത്തിനു മേല്‍ മതം സ്ഥാപിക്കാനുള്ള ശ്രമം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയിരിക്കുന്നു. 

ബിജെപി ഭരണത്തില്‍ ഫെഡറലിസം വലിയ വെല്ലുവിളി നേരിടുകയാണ്. ബിജെപി നോമിനികളെ ഗവര്‍ണര്‍മാരായി നിയോഗിച്ച് ബിജെപിയിതര സര്‍ക്കാരുകളെ നിയന്ത്രിക്കാനും വരുതിയിലാക്കാനും ശ്രമിക്കുകയാണ്.

രാഷ്ട്ര ഗാത്രത്തെ ഭീതിപ്പെടുത്തുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ ആസന്നമായ തിരഞ്ഞെടുപ്പില്‍ ഫാഷിസത്തെ പരാജയപ്പെടുത്തുന്നതിന് രാജ്യഭൂരിപക്ഷം ആഗ്രഹിക്കുമ്പോള്‍ അതിന് രാഷ്ട്രീയ നേതൃത്വം കൊടുക്കാന്‍ കെല്‍പ്പുള്ള ഐക്യപ്പെടലുകള്‍ ഉണ്ടാവുന്നില്ല.

ഏറെ പ്രതീക്ഷ നല്‍കി കടന്നുവന്ന കൂട്ടായ്മകളെല്ലാം സ്വാര്‍ഥമോഹങ്ങള്‍ക്കു മുമ്പില്‍ ശിഥിലമാവുകയാണ്. ഞങ്ങള്‍ ഫാഷിസത്തെ പ്രതിരോധിക്കുകയാണ് എന്നു പറയുന്നവരുടെ ആത്മാര്‍ഥത പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും നിമ്മി നൗഷാദ് കൂട്ടിച്ചേര്‍ത്തു. 

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെഎ മുഹമ്മദ്‌ ഷമീർ,എറണാകുളം മണ്ഡലം കമ്മിറ്റി ട്രഷറർ സലാം പാറക്കാടൻ എന്നിവർ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !