മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മുംബൈ സോണിലെ പാൽഘർ , താനെ , മുംബൈ സിറ്റി, സബർബൻ, നവി മുംബൈ ജില്ലകളിലെ മലയാളി വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗം-
ഫെയ്മ മഹാരാഷ്ട്രാ വനിതാ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിനി നായർ അധ്യക്ഷയായ യോഗത്തിൽ സംസ്ഥാന ജോ. സെക്രട്ടറി രോഷ്നി അനിൽകുമാർ സ്വാഗതം ആശംസിച്ചു.
ഫെയ്മ മഹാരാഷ്ട്രാ വനിതാ വേദി സംസ്ഥാന ഭാരവാഹികളായ അനു ബി നായർ, സുമി ജെൻട്രി, ലീന പ്രേമാനന്ദ്, ആശ മണിപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബിന്ദു സുധീർ വനിതവേദിയുടെ നയരേഖ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്കുശേഷം നയരേഖ യോഗം അംഗീകരിച്ചു.ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ സെക്രട്ടറി ശിവപ്രസാദ് കെ നായർ , സാൻപാഡ മലയാളി സമാജം ഭാരവാഹി അനിൽനായർ , വാശി കൈരളി ഭാരവാഹി അനിൽ കുമാർ പണിക്കർ, കാമോത്തെ മാനസരോവർ മലയാളി സമാജം ഭാരവാഹി ശിവപ്രസാദ് എൻ ബി, ബോറിവലി സമാജം വനിതാ സാരഥി സുനിത അജിത്ത്, നവിമുംബൈയിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തക ലൈജി വർഗ്ഗീസ്എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് നടന്ന സംഘടന തെരഞ്ഞെടുപ്പിൽ മുംബൈ സോണൽ പ്രസിഡന്റായി ഗീതാ ദാമോധരൻ , സെക്രട്ടറിയായി ബോബി സുലക്ഷണ , വൈസ് പ്രസിഡണ്ടുമാരായി ലൈജി വർഗ്ഗീസ്, സുധ രാജേന്ദ്രൻ , രജനി മേനോൻ , നന്ദിനി ഹരിദാസ് ജോ:സെക്രട്ടറിമാരായി ജാൻസി ജോസഫ്, രോഷ്നി അനിൽകുമാർ ,ആശ സുരേഷ്, സിന്ധു അരവിന്ദ് എന്നിവരെ തിരഞ്ഞെടുത്തു.കമ്മറ്റി അംഗങ്ങൾ
ആശ അശോകൻ , ആനന്ദവല്ലി, സനിജ ഷാജി, മിനി പ്രദീപ്, അനു വിനോദ്കുമാർ , ജോളി മോഹൻ , സിന്ധു ജലേഷ്, സ്മിത സന്തോഷ്, ഷിജി സുധാകരൻ, സേതുലക്ഷ്മി,ജിഷ ചന്ദ്രൻ ,സിന്ധു രാജീവൻ ഷീന അജിത്കുമാർ , സ്നിയ ദിലീപ് , സുമീഷ രാധകൃഷ്ണൻ , ലത രമേശൻ , മഞ്ജു പ്രസാദ്, ചിത്ര രമേഷ് ,സോജി ഷിജു ,രമണി നായർ ,
രാധ പണിക്കർ ,ലിജി രാധാകൃഷ്ണൻ , നിഷ ഉല്ലാസ്, ബീജ ഹരീസൺ, രജിത രാജേഷ്, സിമി ശ്രീകുമാർ , സുനന്ദ പിള്ള , ബീന രാജു,ഹിമ രാജീവൻ , രാധ ഗുപ്തൻ ,ഉഷ സുരേന്ദ്രൻ,ചന്ദ്ര ലേഖ നായർ,നിക്സി ജോസഫ്, സെനില തുളസീധരൻ, കവിത സുരേഷ്, സിന്ധു ഉണ്ണികൃഷ്ണൻ പിള്ള, സജിത ഷാജി നായർ, സെൽവി തമ്പി, സുധ അരുൺ, സുബിത നമ്പ്യാർ, ജെസ്സി സജി,ശോഭ പ്രസന്നൻ,തങ്കം മാധവൻ , ഉഷ കാമേഷ് എന്നിവരേയും കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
നിയുക്ത പ്രസിഡന്റായി ഗീതാ ദാമോധരൻ ചുമതലയേൽക്കുകയും മുംബൈയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കുമെന്ന് വാഗ്‌ദാനം ചെയ്യ്തു.സെക്രട്ടറി ബോബി സുലക്ഷണ മുംബൈയിലെ ശക്തമായ സ്ത്രീ കൂട്ടായ്മയായി സംഘടനയെ സജ്ജമാക്കുമെന്ന് അറിയിക്കുകയും, യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞതയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.