കോട്ടയം: വിലയിടിവു മൂലം വാഴക്കർഷകർ പ്രതിസന്ധിയിൽ. നേന്ത്രക്കായ, റോബസ്റ്റ, പാളയൻകോടൻ എന്നിവയ്ക്കാണ് വിലയിടിഞ്ഞത്.
കർണാടകയിലും തമിഴ്നാട്ടിലും കൃഷി വർദ്ധിച്ചതാണ് വിലക്കുറവിന് കാരണമായി പറയുന്നത്. ഓണക്കാലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിളവെടുക്കുന്ന സമയമാണ് ഡിസംബർ, ജനുവരി,ഫെബ്രുവരി മാസങ്ങൾ. ഉല്പന്നം വിപണിയിലെത്തുന്ന സമയത്തെ വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കി.മുമ്പ് മണ്ഡല വ്രതം, ക്രിസ്മസ് കാലങ്ങളിൽ ചുരുങ്ങിയത് 30 രൂപ ലഭിച്ചിരുന്നു. അതാണിപ്പോൾ പകുതിയായി കുറഞ്ഞത്. വൻതുക മുടക്കി കൃഷി ചെയ്തവർ ഇതോടെ വലിയ കടബാദ്ധ്യതയിലായി.
ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ പലരും ജപ്തി ഭീഷണിയിലാണ്. ഒരു കിലോ ഏത്തക്കായയ്ക്ക് 1823 രൂപയും റോബസ്റ്റ 810 രൂപയും പാളയംകോടന് 710 രൂപയുമാണ് കർഷകന് ലഭിക്കുന്നത്.
ഇത് ഉല്പാദനച്ചെലവിന് പോലും തികയില്ല.വാഴക്കണ്ണ് ഒന്നിന് 15 മുതൽ 17 രൂപയും ഒരു വാഴയ്ക്ക് പാട്ടം 15 മുതൽ 20 വരെയും വാഴ ഊന്നിന് 100 രൂപയും വളവും പണിക്കൂലിയും അടക്കം 100 രൂപയും ചെലവാണ്.
ഒരു വാഴയ്ക്ക് 230 മുതൽ 250 രൂപ വരെ ചെലവുണ്ട്. എന്നാൽ 10 കിലോയുള്ള കുലയ്ക്ക് കിട്ടുന്നത് 230 വരെ മാത്രം. നല്ല തൂക്കമുള്ള കുലകൾക്ക് റോബസ്റ്റയ്ക്ക് 200 രൂപയും പാളയംകോടന് 100 രൂപ മുതൽ 150 രൂപയുമാണ് ലഭിക്കുന്നത്.ഒരു വർഷത്തെ അധ്വാനവും വാഴ ഒന്നിന് 50 രൂപയിൽ കൂടുതൽ മുതൽ മുടക്കിൽ നഷ്ടവുമാണ്. വി.എഫ്.പി.സി.കെയുടെ ഇടപെടലുകളും കാര്യക്ഷമമല്ല.വിലയിടിവ് മൂലം തകർന്നടിഞ്ഞ നേന്ത്രവാഴ വിപണിയിൽ ഇടനിലക്കാരുടെ ചൂഷണം കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
മൂപ്പെത്തി വിളവെടുക്കുന്ന കായ്കളിൽ പകുതിയിലധികവും ഇടനിലക്കാർ രണ്ടാംതലത്തിലേക്ക് മാറ്റുകയാണെന്ന് കർഷകർ പറയുന്നു. കായകൾ വെട്ടി തീരേണ്ട സമയത്ത് നിറമില്ലെന്ന് പറഞ്ഞാണ് രണ്ടാം തരത്തിലേക്ക് മാറ്റുന്നത്.
ഒന്നാം തരത്തിന് 15 രൂപ വില കിട്ടുമ്പോൾ രണ്ടാംതരത്തിന് 7 8 രൂപയും മൂന്നാംതരത്തിന് 23 രൂപയുമാണ് വില. തോട്ടങ്ങളിൽ വെട്ടുന്ന കുലകളെല്ലാം തരംതിരിവില്ലാതെ ലോഡ് കയറ്റി ഒരേ വിലയ്ക്ക് കമ്പോളത്തിൽ വിൽക്കും.
എന്നാൽ നാട്ടിലെ പഴവിപണിയിൽ ഒരു തരംതിരിവും വില വ്യത്യാസവുമില്ല. എല്ലാതരവും ഒന്നിച്ച് ഒരേ വിലയിൽ വിൽക്കുകയാണ് രീതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.