ഇടുക്കി :തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച 18-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12 വിദേശ സിനിമകള്‍ ഉള്‍പ്പെടെ 16 സിനിമകളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.ഞായറാഴ്ച്ച വൈകിട്ട് സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടന്ന സമാപനസമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന് റഹിം ഖാദര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മാനവ സംസ്കൃതി ജില്ലാ ചെയര്മാന് എന്‍.കെ ബിജു , പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അജയ് വേണു പെരിങ്ങാശേരി,തപസ്യ കലാസാഹിത്യ വേദി ജില്ലാ വൈസ് പ്രസിഡന്റ് രമ പി. നായര്‍ , ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം മഞ്ജുഹാസന്‍ , ട്രഷറര്‍ വില്‍സണ്‍ ജോണ്‍ , ജോയിന്റ് സെക്രട്ടറി സനല്‍ ചക്രപാണി ,എക്സ് കമ്മിറ്റി അംഗം അനിത മുരളി എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.