ഇയർ പോഡ് ഗുഡാലോചനയ്ക്ക് പിന്നിൽ നിന്ന് കളിക്കുന്ന ജോസ് കെ മാണി നോട്ടെണ്ണുന്ന മെഷനും ഇയർപോഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അഡ്വ. ബിനു പുളിക്കകണ്ടം

പാലാ : ഇയർ പോഡ് വിവാദത്തിൽ തനിക്കെതിരെ പാലാ പോലീസിൽ പരാതി നല്കി  എന്ന ജോസ് വിഭാഗം കൗൺസിലർ ജോസ് ചീരാംങ്കുഴിയുടെ പ്രസ്താവന അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു എന്ന് നഗരസഭ കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം പ്രസ്താവിച്ചു.

വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നത് തന്റെ കൂടി ആവശ്യമാണ്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി താൻ ഒരാഴ്ച മുമ്പ് തന്നെ നഗരസഭയിൽ കത്ത് നൽകിയതായും ബിനു ചൂണ്ടിക്കാട്ടി.

നഷ്ടപ്പെട്ടു എന്ന് പറയുന്ന ഇയർ പോഡിൻ്റെ പേരിൽ ക്രിത്രിമമായ നിർമ്മിച്ചെടുത്ത ലൊക്കേഷൻ രാഷ്ട്രീയ ഗൂഢാലോചന എന്നിവയെല്ലാം അന്വേഷണ പരിധിയിൽ വരുന്നതിനെ താൻ സ്വാഗതം ചെയ്യുന്നു.

തനിക്കെതിരെയുള്ള രാഷ്ട്രിയ വൈരാഗ്യം തീർക്കാൻ നേതൃത്വം കൊടുക്കുന്ന അനധികൃത പാറമട മാഫിയായുടെ വക്താവായ കൗൺസിലറുടെ ഉന്നതൻ ചെയ്യുന്ന തെറ്റിന് കാലം കാത്ത് വയ്ക്കുന്ന കാവ്യ നീതി ഉണ്ടാവുക തന്നെ ചെയ്യും.

നഷ്ടപ്പെട്ടു എന്ന് പറയുന്ന ഇയർ പോഡിൽ നിന്നും ഒരു നിമിഷം ഒരു ഫോൺ കോൾ എങ്കിലും ഞാൻ ഉപയോഗിച്ചു എന്ന് തെളിയിച്ചാൽ തൻ്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ബിനു പറഞ്ഞു. മറിച്ചായാൽ ഗൂഡാലോചനക്ക് പിന്നിലുള്ള ജോസ് കെ മാണി അതിന് തയ്യാറാകുമോ എന്നും ബിനു വെല്ല് വിളിച്ച് ചോദിക്കുന്നു.

കുട്ടിക്കുരങ്ങനെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന നേതാവ് നോട്ടെണ്ണുന്ന മെഷനും ഇയർപോഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. കള്ളപ്പരാതിയിൽ തളരില്ല എന്നും വിഷയത്തിൽ രാഷ്ട്രിയമായും നിയമപരമായും പോരാടുമെന്നും ബിനു അസന്നിഗ്ദമായി പറഞ്ഞു.

ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ മാനനഷ്ടക്കേസ് നല്കും. തൻ്റെ ചെയർമാൻ സ്ഥാനം നഷ്ടപ്പെടുത്തിയത് മതിയാകാതെ  തൻ്റെ ചോരക്ക് ദാഹിച്ചു നടക്കുന്ന പ്രതികാര രാഷ്ട്രിയത്തിൻ്റെ വ്യക്താവിന് പാലായിലെ ജനങ്ങൾ ഇനിയും മറുപടി നല്കും എന്ന കാര്യത്തിൽ രാഷ്ട്രിയ ബോധമുള്ളവർക്ക് സംശയമില്ലെന്നും ബിനു പുളിക്കകണ്ടം പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !