നിസാം ലക്ഷദ്വീപ് ✍️
ലക്ഷദ്വീപ് :കൽപ്പേനി ദ്വീപിലെ ആരോഗ്യ മേഖലയിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ ഉയർത്തി കാണിച്ചു കൊണ്ട് സിപിഐ കൽപ്പേനി ബ്രാഞ്ച് സങ്കടിപ്പിച്ച സൂചനാ സമരം രാവിലെ 10 മണിക്ക് സിപിഐ സംസ്ഥാന കമ്മിറ്റി അംഗം നിസമുദ്ധീൻ ഉദ്ഘാടനം ചെയ്തു.
കൽപ്പേനി ദ്വീപിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആവശ്യ മരുന്നുകളുടെ ലഭ്യത കുറവ്,മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗ ശൂന്യത,സ്കാനിങ് മെഷിൻ,ലേബർ റൂമിന്റെ പ്രവർത്തനം,പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾ ഉയർത്തിക്കാണിച്ചുകൊണ്ടാണ് സിപിഐ സൂചനാ സമരം സംഘടിപ്പിച്ചത്.നിവേദനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരുടെ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖേനയും ഇമെയിൽ വഴിയും അയച്ചു കൊടുക്കുകയും അതിന്റെ പകർപ്പ് സ്ഥലത്തെ മെഡിക്കൽ ഓഫീസർക്ക് കൈമാറുകയും ചെയ്തു.ആരോഗ്യ മേഖലയിൽ ദ്വീപിലെ സാധാരണക്കാരും പാവപ്പെട്ടവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒരുപാട് ആണെന്നും പരിഹാരം കാണാൻ ഭരണകൂടവും അധികാരികളും തയ്യാറാവാത്ത സാഹചര്യം ഉണ്ടായാൽ-ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കെതിരെ സിപിഐ സന്ധിയില്ലാ സമര മുറകളുമായി രംഗത്ത് വരുമെന്നും സമരത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ച ബ്രാഞ്ച് സെക്രട്ടറി നൗഫൽ.സി പി വ്യക്തമാക്കി.


.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.