ഈരാറ്റുപേട്ട : സമ്പൂർണ മാലിന്യ മുക്തമായ ഈരാറ്റുപേട്ടയായി മാറാൻ നിലവിൽ 80 ശതമാനത്തിൽ എത്തിയ ഹരിത കർമ സേനയുടെ യൂസർ ഫീ നൂറ് ശതമാനത്തിലേക്ക് ഉയരണമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ.
കോട്ടയം ജില്ലയെ സമ്പൂർണ മാലിന്യ മുക്ത ജില്ലയാക്കുക എന്ന സന്ദേശവുമായി പര്യടനം തുടങ്ങിയ ജില്ലാ തല ജാഥയ്ക്ക് ഈരാറ്റുപേട്ട നഗരസഭ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.ഈ മാർച്ചിന് മുമ്പ് നൂറ് ശതമാനം നേടുകയാണ് ലക്ഷ്യം. മാലിന്യ സംസ്കരണത്തിൽ നഗരസഭ വലിയ മുന്നേറ്റത്തിലാണ്. ഇത് സമ്പൂർണമാകാൻ എല്ലാ ജനങ്ങളും ഹരിത കർമ സേനയ്ക്ക് മികച്ച നിലയിൽ സഹകരണം നൽകണമെന്ന് സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു.
ജാഥ ക്യാപ്റ്റൻ കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ് അധ്യക്ഷനായിരുന്നു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ഷെഫ്ന അമീൻ, പി എം അബ്ദുൽ ഖാദർ,ഫസൽ റഷീദ്, കൗൺസിലർമാരായ നാസർ വെള്ളൂപറമ്പിൽ, അൻസൽന പരീക്കുട്ടി, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വ മിഷൻ ആർ പി അബ്ദുൽ മുത്തലിബ്,കില ബ്ലോക്ക് കോർഡിനേറ്റർ നൈസി ബെന്നി, ട്വിങ്കിൾ ജോയി, സുചിത്ര, ഇ കെ കുര്യൻ, സി എസ് ബിജു, ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.