വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വെെഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻമോഹൻ റെഡ്ഡിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ സഹോദരി വൈഎസ് ശർമിള റെഡ്ഡിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു.
വ്യാഴാഴ്ച വിജയവാഡയിൽ 'ചലോ സെക്രട്ടേറിയറ്റ്' പ്രതിഷേധത്തിന് വൈഎസ് ശർമിള റെഡ്ഡി ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.പ്രതിഷേധത്തിൻ്റെ തലേദിവസം സഹോദരൻ വീട്ടുതടങ്കലിലാക്കുമെന്ന് ഭയന്ന് ശർമ്മിള കഴിഞ്ഞത് കോൺഗ്രസ് ഓഫീസിലാണ്തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജഗൻമോഹൻ റെഡ്ഡി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
പ്രതിഷേധത്തിന് മുന്നോടിയായി ശർമ്മിളയെ വീട്ടുതടങ്കലിലാക്കുമെന്ന സൂചനകൾ ഉയർന്നിരുന്നതായാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
ഇതേത്തുടർന്നാണ് വൈഎസ് ശർമിള രാത്രി വിജയവാഡയിലെ കോൺഗ്രസ് ആസ്ഥാനത്തെത്തി രാത്രി മുഴുവൻ തങ്ങിയത്. തൊഴിൽരഹിതരായ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്‌നങ്ങൾ ആദ്യം പരിഹരിക്കണമെന്ന് അവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ അഞ്ച് വർഷമായി യുവാക്കളുടെയും തൊഴിലില്ലാത്തവരുടെയും വിദ്യാർത്ഥികളുടെയും പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പൂർണമായും പരാജയപ്പെട്ടെന്ന് വിജയവാഡയിലെ ആന്ധ്രാ രത്‌ന ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവെ ശർമ്മിള ആരോപിച്ചിരുന്നു.
'തൊഴിലില്ലാത്തവർക്ക് വേണ്ടി ഞങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്താൽ, ഞങ്ങളെ വീട്ടുതടങ്കലിലാക്കാൻ നിങ്ങൾ ശ്രമിക്കുമോ? ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ നമുക്ക് അവകാശമില്ലേ?
വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെടാൻ ഒരു സ്ത്രീയെന്ന നിലയിൽ പൊലീസിനെ പേടിച്ച് കോൺഗ്രസ് പാർട്ടി ഓഫീസിൽ രാത്രി ചെലവഴിക്കാനും ഞാൻ നിർബന്ധിതയായെന്നുള്ളത് നാണക്കേടുണ്ടാക്കുകയാണ്´- ശർമ്മിള തൻ്റെ എക്‌സ് അക്കൗണ്ടിൽ എഴുതി,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.