തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ജോബി മാത്യു പൊന്നാട്ട് അവതരിപ്പിച്ചു.
17.60 കോടി രൂപ വരവും 17.39 കോടി രൂപ ചെലവും 20.9 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.ഉത്പാദനമേഖലയിൽ നെൽകൃഷിയും ക്ഷീര വികസനവുമാണ് പ്രധാന ലക്ഷ്യം. സേവനമേഖലയിൽ ലൈഫ്/പി.എം.എ.വൈ(ജി) ഭവന പദ്ധതി, പാലിയേറ്റീവ് പരിചരണം, ഭിന്നശേഷി സ്കോളർഷിപ്പ്, വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ,
യുവ കലാകാരന്മാർക്ക് വജ്രജൂബിലി ഫെല്ലോഷിപ്പ്, എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് പഠനമുറി, സ്കോളർഷിപ്പ്, കുടിവെള്ള പദ്ധതികൾ തുടങ്ങിയവയും.
പശ്ചാത്തലമേഖലയിൽ ഗ്രാമീണ റോഡുകളെ ഗതാഗത യോഗ്യമാക്കുന്നതിനുള്ള പദ്ധതികളുമാണ് ഉൾകൊള്ളിച്ചിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനി സാബു അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ മാർട്ടിൻ ജോസഫ്, ഗ്ലോറി പൗലോസ്,അന്നു അഗസ്റ്റിൻ, മെമ്പർമാരായ എൻ.കെ ബിജു, ജിജോ കഴിക്കച്ചാലിൽ, ബിന്ദു ഷാജി,നീതു ഫ്രാൻസിസ്,ഇ.കെ അജിനാസ്,എ. ജയൻ,ലാലി ജോയി , ബി.ഡി.ഒ ബിന്ദു സി.എൻ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.