കാബൂൾ :അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ക്രൂരത തുടരുന്നു.
കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട രണ്ടുപേർക്ക് താലിബാൻ പരസ്യമായ വധശിക്ഷ നടപ്പിലാക്കിയതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്നി നഗരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവെച്ച മരണവാറൻ്റ് വായിച്ച് കേൾപ്പിച്ച ശേഷം ഇരുവരെയും ജനങ്ങൾക്ക് അഭിമുഖമായി നിർത്തി പിൻവശത്തു നിന്ന് യന്ത്ര തോക്കുകൾ കൊണ്ട് നിരവധി തവണ വെടി വയ്ക്കുകയായിരുന്നു.
കൊലപാതക കുറ്റത്തിനാണ് ഇവർ ശിക്ഷിക്കപ്പെട്ടതെന്നും ഇരുവർക്കുമെതിരെ രാജ്യത്തെ കോടതിയിൽ രണ്ടുവർഷം വിചാരണ നടന്നിരുന്നുവെന്നും അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി ഉദ്യോഗസ്ഥനായ അതിഖുള്ള ദാർവിഷ് പറഞ്ഞു.ഇയാളാണ് മരണവാറൻ്റ് പൊതുജനങ്ങളുടെ മുന്നിൽ വച്ച് വായിച്ചത്. പരസ്യ വധശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് പുരുഷന്മാരാണ് സ്റ്റേഡിയത്തിൽ എത്തി ചേർന്നിരുന്നത്.
കൂടാതെ ശിക്ഷ വിധിക്കപ്പെട്ടിരുന്നവരുടെ കുടുംബാംഗങ്ങളും എത്തിച്ചേർന്നിരുന്നു. ശിക്ഷയിൽ എന്തെങ്കിലും ഇളവ് വേണോ എന്ന ചോദ്യത്തിന് വേണ്ടെന്ന് ജനക്കൂട്ടം പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ.1996 മുതൽ 2001 വരെയുള്ള താലിബാൻ്റെ ആദ്യ ഭരണകാലത്ത് പരസ്യമായ വധശിക്ഷകൾ സാധാരണമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പിന്മാറ്റത്തെ തുടർന്ന് 2021 – ലാണ് താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ ഭരണം കൈയ്യാളാൻ തുടങ്ങിയത്.
രണ്ടാമത് അധികാരത്തിൽ എത്തി ചേർന്നതിനുശേഷം നടപ്പിലാക്കുന്ന നാലാമത്തെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.