യുകെയിൽ ജനജീവിതത്തെ തകർക്കുന്ന നടപടികളുമായി സർക്കാർ.

ലണ്ടന്‍: ഇന്ധന വില വര്‍ധനയ്ക്ക് പുറമെ ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്‌സ്, ഇന്‍ഷുറന്‍സ് വര്‍ധനവും.

ഏപ്രില്‍ 1 മുതല്‍ വെഹിക്കിള്‍ എക്‌സൈസ് ഡ്യുട്ടി (വി ഇ ഡി) വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പല കാര്‍ ഉടമകള്‍ക്കും നൂറുകണക്കിന് പൗണ്ട് അധികമായി ചെലവാക്കേണ്ടി വരുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടാവുക.

പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് വര്‍ഷം മുന്‍പ് രേഖപ്പെടുത്തിയ വിലയേക്കാള്‍ മുകളില്‍ തന്നെയാണ് നില്‍ക്കുന്നത്. അതേസമയം കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ചില ഉടമകള്‍ക്ക്, തനിക്ക് സ്വന്തമായി ഒരു കാര്‍ ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട ഘട്ടം വന്നിരിക്കുന്നു എന്നാണ് ഡെയ്‌ലി, എക്‌സ്പ്രസ്സ് യു കെയോട് പറഞ്ഞത്.

ഇതിന് ചില ബദല്‍ സംവിധാനങ്ങളും ഉണ്ട്. ഉദാഹരണത്തിന് വാടകയ്ക്ക് എടുക്കുന്ന കാറില്‍ ഡ്രൈവര്‍മാര്‍ക്കായി താത്ക്കാലിക ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സൗകര്യമുണ്ട്.

വെഹിക്കിള്‍ എക്‌സൈസ് ഡ്യുട്ടിയില്‍ ഈ വര്‍ഷം 6 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ധനായ പീറ്റ് ബാര്‍ഡെന്‍ പറയുന്നത്.

മിക്ക കാര്‍ ഉടമകള്‍ക്കും നേരിയ വര്‍ധനവ് മാത്രമായിരിക്കും പ്രത്യക്ഷത്തില്‍ അനുഭവപ്പെടുക. എന്നാല്‍, ഏറെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പെട്രോള്‍- ഡീസല്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചെലവ് കുതിച്ചുയരും.

2017 ഏപ്രില്‍ 1 ന് ശേഷം കാര്‍ ആദ്യമായി റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് നിരക്കുകല്‍ 180 പൗണ്ടില്‍ നിന്നും 190 പൗണ്ട് ആയി ഉയരും. എന്നാല്‍ അതിനു മുന്‍പ് റെജിസ്റ്റര്‍ ചെയ്ത കാറുകളുടെ പ്രതിവര്‍ഷ നിരക്ക് അവ ഉണ്ടാക്കുന്ന മലിനീകരണത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും.

255 ഗ്രാം/ കി. മീ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന കാറുകള്‍ക്കായിരിക്കും നിരക്കില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാവുക.

40 പൗണ്ടിന്റെ വര്‍ദ്ധനവായിരിക്കും ഇവര്‍ക്കുണ്ടാവുക. അതേസമയം226 ഗ്രാമിനും 255 ഗ്രാമിനും ഇടയില്‍ പുറന്തള്ളുന്ന വഹനങ്ങള്‍ക്ക് 35 പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !