തിരുവനന്തപുരം: വിരമിച്ച 42,000 ജീവനക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആര്.ടി.സി. പെന്ഷന് മുടക്കം മൂന്നാം മാസത്തിലേയ്ക്ക് കടന്നു.
മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ വലയുന്നവര്‍ നിരവധി. പെന്ഷന് മുടക്കമില്ലാതെ നല്‍കണമെന്ന് ഒന്നിലധികം കോടതി വിധികളുണ്ടായിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന പരാതിയാണ് പെന്‍ഷന്‍കാരുടെ സംഘടകള്‍ക്കുള്ളത്.നവംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷനാണ് കുടിശ്ശികയുള്ളത്. 230 കോടി രൂപയാണ് പെന്ഷന് വിതരണത്തിന് വേണ്ടത്.
വായ്പയായി പെന്ഷന് വിതരണം ചെയ്തിരുന്ന സഹകരണ വകുപ്പുമായുള്ള പലിശത്തര്ക്കമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഇത്തരം സാഹചര്യങ്ങളില്‍ കെ.എസ്.ആര്.ടി.സിക്കുള്ള ധനസഹായത്തില്‍ നിന്ന് പെന്‍ഷനുള്ള തുക നേരിട്ട് അനുവദിക്കാറുണ്ട്.ഒരുമാസത്തെ പെന്‍ഷനെങ്കിലും നല്‍കാനുള്ള നടപടി ആരംഭിച്ചതിലാണ് നേരിയ പ്രതീക്ഷ. എന്നാല്‍ സഹകരണ വകുപ്പുമായുള്ള പലിശ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ മുടക്കമില്ലാതെ പെന്ഷന് വിതരണം ഉടനെങ്ങും നടക്കാനിടയില്ലെന്ന ഭയത്തിലാണ് മുന്‍ ജീവനക്കാര്‍.
കെ.എസ്.ആര്.ടി.സിക്ക് പെന്ഷന് വിതരണത്തിനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാല്‍ 2018 മുതല്‍ സഹകരണബാങ്കുകളില്‍ നിന്ന് കടമെടുത്താണ് പെന്ഷന് നല്‍കുന്നത്.
കെ.എസ്.ആര്.ടി.സിക്കുള്ള ധനസഹായത്തില്‍ നിന്ന് സര്‍ക്കാര്‍ ഈ തുക തിരിച്ചടയ്ക്കും. ഇങ്ങനെ വായ്പയായി പെന്ഷന് വിതരണം ചെയ്യുന്നതിനുള്ള പലിശ ഉയര്‍ത്തണമെന്ന് സഹകരണവകുപ്പ് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
ഡിസംബര്‍ 15 ന് 8.8 ശതമാനമായി പലിശ നിശ്ചയിച്ചിരുന്നു. കണ്‍സോര്‍ഷ്യം രൂപീകരിച്ച് ധനസമാഹരണം നടത്താന്‍ കേരള ബാങ്കിനെ നിയോഗിക്കുകയും ചെയ്തു. അപ്പോഴേയ്ക്കും സഹകരണ ബാങ്കുകളിലെ പലിശനിരക്ക് പുതുക്കി.സഹകരണ ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കുന്നത് ഒമ്പത് ശതമാനത്തിനാണ്. പത്തുശതമാനം പലിശ വേണമെന്നാണ് സഹകരണവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. നേരത്തെ പെന്ഷന് വിതരണംചെയ്ത വകയില്‍ പലിശ ഉള്‍പ്പെടെ 300 കോടി രൂപ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കേണ്ടതുണ്ട്.
ഇത് വൈകുന്നതിനാല്‍ പെന്ഷന് കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ വിമുഖത കാട്ടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.