കോട്ടയം :യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കിടങ്ങൂർ കീച്ചേരി ക്കുന്ന് ഭാഗത്ത് പള്ളിക്കര വീട്ടിൽ അഖിൽ റോയി (30), തമിഴ്നാട് സ്വദേശി ചെല്ലമുത്തു (24) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരും കിടങ്ങൂർ സ്വദേശിയായ സനിൽ സണ്ണിയും ചേർന്ന് പാലാ ടൗൺ ഭാഗത്ത് വച്ച് കോട്ടയം സ്വദേശിയായ യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കയ്യിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ സനിൽ സണ്ണിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു.തുടർന്ന് ഒളിവിൽ പോയ മറ്റ് പ്രതികളെ പിടികൂടുന്നതിന് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനൊടുവില്‍ അഖിൽ റോയിയെയും, ചെല്ലമുത്തുവിനെയും തമിഴ്നാട്ടിൽ നിന്നും അന്വേഷണസംഘം പിടികൂടുകയായിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ സുഭാഷ് വാസു, സി.പി.ഓ മാരായ അരുൺകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.