കോട്ടയം :ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ, പാറത്തോട് ജംഗ്ഷനിൽ വി റ്റി മാണി, മറിയാമ്മ മാണി വെട്ടത്തുകണ്ടത്തിൽ മെമ്മോറിയൽ ബസ് കാത്തിരിപ്പു കേന്ദ്രം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
കൂത്താട്ടുകുളം ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്ന പ്രദേശവാസികളായ ആളുകൾക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കണം എന്ന ദീർഘനാളത്തെ ആവശ്യം ആണ് യാഥാർദ്യമാകുന്നത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ബഹു എം എൽ എ അഡ്വ മോൻസ് ജോസഫ് ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ, മെമ്പര്മാരായ ജസീന്ത പൈലി,സിറിയക് കല്ലടയിൽ, എലിയമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ എന്നിവർ ആശംസകൾ അറിയിച്ചു.
ഉഴവൂർ പഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആണ് വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചത്.മുൻ വാർഡ് മെമ്പർ ഡോ സിന്ധുമോൾ ജേക്കബ് മെമ്പർ ആയിരുന്ന കാലഘട്ടത്തിൽ ആണ് സ്ഥലം വെയ്റ്റിംഗ് ഷെഡ് പണിയുന്നതിനായി ലഭ്യമാക്കിയത്.സൗജന്യമായി സ്ഥലം നൽകിയ വെട്ടത്തുക്കണ്ടത്തിൽ കുടുംബാംഗങ്ങളെ എം എൽ എ ആദരിച്ചു. വെട്ടത്തുകണ്ടത്തിൽ കുടുംബാംഗങ്ങൾക്ക് വേണ്ടി സ്ഥലം നൽകുന്നതിന് നേതൃത്വം നൽകിയ സണ്ണി വെട്ടത്തുകണ്ടതിൽ, അദ്ദേഹത്തിന്റെ ബന്ധുക്കളായ വി ടി ജോൺ, റോയ്, ബേബി എന്നിവർ ബഹു എം എൽ എ യിൽ നിന്നും ആദരം ഏറ്റുവാങ്ങി.
സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടർ സിറിയക് ചൊള്ളമ്പേൽ, നേതൃത്വം നൽകിയ എഞ്ചിനീയർ അനു തുടങ്ങിയവരെ യോഗം അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.