തിരുവനന്തപുരം: വിസി നിർണ്ണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന കേരള സർവ്വകലാശാല സെനറ്റ് തീരുമാനം ഗവർണർ റദ്ദാക്കിയേക്കും. സെനറ്റ് യോഗത്തിൽ അധ്യക്ഷം വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചു ഗവർണർ. ഗവർണർക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്നായിരുന്നു ആർ ബിന്ദുവിന്റെ പ്രതികരണം.
ഗവർണർ-സർക്കാർ പോരിന് പുതിയ ഇന്ധനമായി കേരള സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങൾ. പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രി അധ്യക്ഷയായി ചേർന്ന സെനറ്റ് യോഗമാണ് സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന് തീരുമാനിച്ചത്.മന്ത്രി അധ്യക്ഷയായത് ചട്ടവിരുദ്ധമാണെന്ന് രണ്ടാം ദിവസവും ചാൻസലർ പരസ്യമായി വ്യക്തമാക്കുന്നു. ചാൻസലറുടെ അഭാവത്തിൽ പ്രൊ ചാൻസലർക്കാണ് അധികാരമെന്ന് ആവർത്തിച്ചാണ് ബിന്ദുവിന്റെ പ്രതിരോധം. യോഗത്തിന്റെ മിനുട്സ് അടക്കം രജിസ്ട്രാർ ഇന്നലെ രാജ്ഭവന് കൈമാറിയിരുന്നു. സെനറ്റ് തീരുമാനങ്ങൾ ചാൻസലർ റദ്ദാക്കാനാണ് നീക്കം.
വിസി അധ്യക്ഷനാകണം അല്ലെങ്കിൽ ചാൻസലർ പ്രോ ചാൻസലർ അധ്യക്ഷയാകാൻ ചുമതലപ്പെടുത്തണമെന്നാണ് ചട്ടമെന്ന് രാജ്ഭവൻ വിശദീകരിക്കുന്നു. വിസിയിൽ നിന്ന് റിപ്പോർട്ട് തേടിയാകും രാജ്ഭവൻ തീരുമാനം.സംഘർഷത്തിനിടെ സെനറ്റിൽ ഗവർണറുടെ നോമിനികളും യുഡിഎഫ് മുന്നോട്ട് വെച്ച പേരുകളിൽ ഒന്ന് അംഗീകരിച്ച് സെർച്ച് കമ്മിറ്റിയുമായി ചാൻസലർ മുന്നോട്ട് പോകും. ഗവർണ്ണറുടെ 11 നോമിനികളും സെനറ്റിൽ നടന്ന കാര്യങ്ങൾ ഗവർണറെ ധരിപ്പിക്കും.
സെനറ്റ് തീരുമാനം റദ്ദാക്കിയാൽ കേരള സർവ്വകലാശാല ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഗവർണർ നിയമം പഠിക്കണം എന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രിയെ പിന്തുണച്ച് സെനറ്റിലെ ഇടത് അംഗങ്ങൾ വാർത്താകുറിപ്പിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.