ദില്ലി: കേരളത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിൽ 57000 കോടി രൂപയുടെ കുറവുണ്ടായെന്ന ആരോപണം തള്ളാതെ കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡീൻ കുര്യാക്കോസിൻറെ ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രിയുടെ മറുപടിയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ പറയുന്നത്.
കേരളത്തിന് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ അനുസരിച്ച് ധന സഹായം നൽകിയെന്നും റവന്യു കമ്മി പരിഹരിക്കാനുള്ള തുക കുറയുന്നെങ്കിൽ അത് ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരമാണെന്നും പങ്കജ് ചൗധരി പറയുന്നു.കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതും കഴിഞ്ഞകാലങ്ങളിലെ ഫണ്ട് ഉപയോഗിക്കാത്തതും തുക കുറയാൻ ഇടയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.ധനകാര്യകമ്മീഷൻ ശുപാർശ പ്രകാരമുള്ളതിന് പുറമെ കഴിഞ്ഞ നാലുകൊല്ലം 43000 കോടി രൂപ കേളത്തിന് വായ്പയായി നൽകിയെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.