കെന്റ്: മകനുമായി ഐസ്ക്രീമിന് വേണ്ടി വഴക്കുണ്ടാക്കിയ രണ്ട് വയസുകാരി ദത്ത് പുത്രിയെ ഭിത്തിയിൽ തലയടിച്ച് കൊന്ന് 33കാരൻ. തലയോട്ടി തകർന്ന് രണ്ട് വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ 33 കാരനെ 23 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി.
ഇംഗ്ലണ്ടിലെ കെന്റിലാണ് ദത്തുപുത്രിയോട് വളർത്തുപിതാവ് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്നാണ് 33കാരനാ ഘോലാമി സാറ എന്ന കുഞ്ഞിനെ ദത്തെടുക്കുന്നത്. സ്റ്റെയർ കേസിൽ നിന്ന് വീണ് പരിക്കേറ്റെന്ന് കാണിച്ചാണ് ഇയാൾ വളർത്തുമകളുമായി ആശുപത്രിയിൽ ചികിത്സ തേടിയത്.എന്നാൽ പരിശോധനയിൽ പരിക്ക് വീഴ്ച മൂലമുള്ളതല്ലെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുന്നത്. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി മരണത്തിന് കീഴടങ്ങിയതോടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദത്തുപുത്രിയുമായി ഇയാളുടെ മകൻ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇത്തരമൊരു വഴക്കാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ഐസ്ക്രീമിന്റെ പേരിൽ വഴക്കുണ്ടായതിന് പിന്നാലെ ക്ഷുഭിതനായ 33കാരൻ 2 വയസുകാരിയുടെ തല ഭിത്തിയിലേക്ക് ഇടിപ്പിക്കുകയായിരുന്നു.ബോധം കെട്ട് കുട്ടി നിലത്ത് വീണതോടെ ഇയാൾ ചികിത്സാ സഹായം തേടുകയായിരുന്നു. ഇയാളുടെ ഭാര്യയും 32കാരിയുമായ റുഖിയയ്ക്ക് എതിരെ കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും കേസ് എടുത്തിട്ടുണ്ട്. 2020 മെയ് 27ന് ഉണ്ടായ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത്.2016ൽ ഇംഗ്ലണ്ടിലെത്തിയ യുവാവും ഭാര്യയും സുഹൃത്തിന്റെ പെണ്‍കുട്ടിയെ അയാളുടെ ഭാര്യയുടെ മരണശേഷം ദത്തെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ ഗാർഹിക പീഞനത്തിനുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ശിക്ഷാ കാലയളവിൽ ഇയാൾക്ക് ജാമ്യം നൽകില്ലെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.