ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'മഹാലക്ഷ്മി' പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വന്‍പ്രതിഷേധത്തില്‍. സ്വന്തം ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ഡ്രൈവര്‍ തന്റെ വാഹനം കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. തിരക്കേറിയ ബീഗംപേട്ട് പ്രദേശത്തെ പ്രജാഭവന് സമീപമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ദേവ എന്നയാള്‍ തന്റെ വാഹനം കത്തിച്ചത്. ശേഷം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാനും ദേവ ശ്രമിച്ചു. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.മഹാലക്ഷ്മി' പദ്ധതിക്കെതിരെ പ്രതിഷേധം; നടുറോഡിൽ ഓട്ടോ കത്തിച്ച് ഡ്രൈവർ, ശേഷം സ്വയം തീ കൊളുത്താൻ ശ്രമം,
0
വെള്ളിയാഴ്ച, ഫെബ്രുവരി 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.