ആദ്യം ഉടക്കി, പിന്നെ ഡബിളടിച്ചപ്പോള്‍ യശസ്വിയെക്കാള്‍ വലിയ ആഘോഷം, ആറ്റിറ്റ്യൂഡിലും സൂപ്പറാണ് സര്‍ഫറാസ്

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ടസെ‌ഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും അര്‍ധസെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനും ചേര്‍ന്നാണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് ഉറപ്പാക്കിയത്. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 27 ഓവറില്‍ ആറ് റണ്‍സിലേറെ ശരാശരിയില്‍ 172 റണ്‍സാണ് സര്‍ഫറാസും യശസ്വിയും ചേര്‍ന്ന് അടിച്ചു കൂട്ടിയത്.

ബാറ്റിംഗിനിടെ യശസ്വി രണ്ടാം റണ്ണിനായി ഓടാത്തതിന് സര്‍ഫറാസ് യശസ്വിയോട് ദേഷ്യപ്പെടുന്നതും അതുകണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്താണ് സംഭവിക്കുന്നതെന്ന് കൈമലര്‍ത്തി ചോദിക്കുന്നതും ആരാധകര്‍ കണ്ടു.
അനായാസം രണ്ട് റണ്‍സ് ഓടാമായിരുന്നിട്ടും ഓടാതിരുന്നതായിരുന്നു സര്‍ഫറാസിന് ദേഷ്യം വരാന്‍ കാരണം. അതിനുശേഷം യശസ്വി 199ല്‍ നില്‍ക്കെ വെറുതെ ഇറങ്ങി ഓടരുതെന്ന് സര്‍ഫറാസ് മുന്നറിയിപ്പു നല്‍കുന്നതും സ്റ്റംപ് മൈക്കിലെ സംഭാഷണത്തില്‍ വ്യക്തമായിരുന്നു.
എന്നാല്‍ ഇരുവരും ബാറ്റ് ചെയ്യുന്നതിനിടെ അതുമാത്രമല്ല ആരാധകര്‍ കണ്ടത്. യശസ്വി കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഇരുകൈകളും ഉയര്‍ത്തി യശസ്വിയെക്കാള്‍ വലിയ ആഘോഷം നടത്തിയത് സര്‍ഫറാസായിരുന്നു. ജൂനിയര്‍ ക്രിക്കറ്റ് മുതല്‍ ഒരുമിച്ച് കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !