ഹെല്‍മറ്റില്ലാതെ സ്കൂട്ടറില്‍; ചോദ്യം ചെയ്ത പൊലീസിന്‍റെ കൈക്ക് കടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍ !

ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചെത്തിയ യുവാവ് വാഹനം തടഞ്ഞ പൊലീസ് ഉദ്യോ​ഗസ്ഥനെ കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ബാംഗളൂരുവിലെ വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്താണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ വാഹനങ്ങൾ നിറഞ്ഞ റോഡിലൂടെ അലഷ്യമായി സ്കൂട്ടർ ഓടിച്ചെത്തിയ യുവാവാണ് പൊലിസിന് നേരെ ആക്രമണത്തിന് തുനിഞ്ഞത്.

തുടർന്ന് ഇയാളെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോ​ഗസ്ഥർ പകർത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഹെൽമറ്റ് ഇല്ലാതെ തൊപ്പി മാത്രം തലയിൽ വെച്ച് സ്കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞത്. എന്നാൽ പൊലീസ് തടഞ്ഞത് വകവയ്ക്കാതെ ഇയാൾ വാഹനം മുൻപോട്ടെടുത്ത് പോകാൻ ശ്രമിച്ചു. ഈ സമയം പൊലീസ് ഉദ്യോ​ഗസ്ഥൻ വാഹനം ബലമായി തടയുകയും കീ ഊരി എടുക്കുകയും ചെയ്തു.

ഇതിൽ പ്രകോപിതനായ യുവാവ് പൊലീസ് ഉദ്യോ​ഗസ്ഥരെ ചീത്ത വിളിക്കുകയും തന്‍റെ വാഹനത്തിന്‍റെ കീ തിരികെ വാങ്ങിക്കുന്നതിനായി പൊലീസുമായി ബലപ്രയോ​ഗം നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ഇയാൾ പൊലീസ് ഉദ്യോ​ഗസ്ഥന്‍റെ കയ്യിൽ കടിക്കുകയും കീ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !