റിഷഭ് പന്ത് തിരിച്ചെത്തിയാലും ധോണിയുടെ പിന്‍ഗാമിയാവുക ധ്രുവ് ജുറെല്‍ തന്നെ, തുറന്നു പറഞ്ഞ് അനില്‍ കുംബ്ലെ

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റിന് മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങിയ കളിയിലെ താരമായ യുവതാരം ധ്രുവ് ജുറെലിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ എം എസ് ധോണിയുടെ പിന്‍ഗാമിയാവാന്‍ എല്ലാ യോഗ്യതയുമുണ്ടെന്ന് മുന്‍ നായകന്‍ അനില്‍ കുംബ്ലെ.

കാര്‍ അപകടത്തില്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന റിഷഭ് പന്ത് മടങ്ങിയെത്തിയാല്‍ പോലും ജുറെല്‍ തന്നൊകും ധോണിയുടെ പിന്‍ഗാമിയെന്നും അനില്‍ കുംബ്ലെ ജിയോ സിനിമയിലെ ടോക് ഷോയില്‍ പറഞ്ഞു. നേരത്തെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറും ജുറെലിനെ ധോണിയുടെ പിന്‍ഗാമിയെന്ന് പറഞ്ഞിരുന്നു.
റിഷഭ് പന്ത് ടെസ്റ്റ് ടീമിലേക്ക് വൈകാതെ തിരിച്ചുവരുമെന്നാണ് കരുതുന്നത്. അദ്ദേഹം എത്രയും വേഗം തിരിച്ചുവരട്ടെ. പന്ത് തിരിച്ചെത്തിയാലും ജുറെല്‍ തന്നെയാകും ധോണിയുടെ പിന്‍ഗാമിയെന്നാണ് ഞാന്‍ കരുതുന്നത്. അതിന് കാരണം, നാലാം ടെസ്റ്റില്‍ വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ അവന്‍ പുറത്തെടുത്ത പ്രകടനം തന്നെ.
ജുറെലിന്‍റെ ബാറ്റിംഗ് ടെക്നിക്കോ ഡിഫന്‍സോ മാത്രമല്ല, ധോണിയോട് ഉപമിക്കാന്‍ കാരണം, വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ഇന്നിംഗ്സിനെ സമീപിച്ച രീതിയാണ്. ഏത് സമയത്ത് ഏത് ബൗളറെ ആക്രമിക്കണമെന്ന കാര്യത്തില്‍ അവന് വളരേയേറെ വ്യക്തതയുണ്ട്. എപ്പോള്‍ വമ്പന്‍ ഷോട്ട് കളിക്കണമെന്നും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !