ക്രൈസ്തവർക്ക് പ്രധാന്യമില്ലാത്ത ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക:രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയാകും/ ടോണി ചിറ്റിലപ്പിള്ളി

ക്രൈസ്തവ സ്ഥാനാർത്ഥികൾക്ക് പ്രധാന്യമില്ലാത്ത ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടികയാണ് രാഷ്ട്രീയ പാർട്ടികൾ നിശ്ചയിക്കുന്നതെങ്കിൽ കനത്ത തിരിച്ചടികൾ തന്നെ ക്രൈസ്തവ ബെൽറ്റുകളിൽ നിന്നും ലഭിക്കാൻ സാധ്യതയുണ്ട്.

രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ക്രൈസ്തവ സാമുദായിക പ്രാതിനിധ്യം ഉറപ്പ് വരുത്തിയില്ലെങ്കിൽ വൻ തിരിച്ചടി തന്നെ നേരിടും. എറണാകുളം,പത്തനംതിട്ട,തൃശൂർ,കോട്ടയം,ചാലക്കുടി എന്നീ മണ്ഡലങ്ങളിൽ ക്രൈസ്തവർക്ക് നിർണ്ണായക സ്വാധീനം ഉണ്ട്.

ഇന്ന് വിജയ സാധ്യതയെന്നാല്‍ സാമുദായിക പിന്തുണയുടെ പിന്‍ബലമെന്ന പുതിയ രാഷ്ട്രീയം ബഹുസ്വരതയുടെ ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നുണ്ട്.ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന ഭരണഘടനാ ബാധ്യതയെ നിറവേറ്റുമ്പോഴും അത് ഒരു പ്രത്യേക മതവിഭാഗത്തിനുള്ള പ്രീണനാവസരമായി ഭൂരിപക്ഷ മതവിഭാഗത്തിന് തോന്നാത്തവിധം സാമൂഹ്യ സമതുലിതാസംരക്ഷണത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ലക്ഷീകരിക്കണമെന്ന വസ്തുത പ്രകടന പത്രികകളിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

ഒപ്പം ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിച്ചുകൊണ്ട് സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തണം.മലയോര കര്‍ഷകര്‍ക്കും തീരദേശ നിവാസികള്‍ക്കും ജീവനും ജീവിതവും ഉറപ്പാക്കുന്ന വ്യവസ്ഥകളുടെ സ്ഥിരീകരണം രാഷ്ട്രീയപാര്‍ട്ടികളുടെ മുഖ്യ അജണ്ടയിലുണ്ടെന്ന് ഉറപ്പാക്കുകയും വേണം.കേരളത്തിൽ 18.38 ശതമാനം ക്രൈസ്തവ വോട്ടുകൾ ഉള്ള കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളെ മാറ്റി നിറുത്തിക്കൊണ്ടു മുന്നോട്ട് പോകാൻ പാർട്ടികൾക്ക് സാധിക്കില്ല.

പ്രത്യേകമായി എറണാകുളം, പത്തനംതിട്ട ,തൃശൂർ ,കോട്ടയം,ചാലക്കുടി എന്നിവിടങ്ങളിൽ പ്രബലമായ സുറിയാനി ക്രൈസ്തവരെ കണ്ടില്ലെന്ന് നടിക്കാനാകുമോ? കേരളത്തിലെ ഏകദേശം 60 ശതമാനം ക്രൈസ്തവ വോട്ടുകൾ ഈ മണ്ഡലങ്ങളിലാണ്.

പ്രതിബദ്ധതയുടെ പ്രതികരണ രാഷ്ട്രീയത്തിലൂടെ സംശുദ്ധമായ സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടെന്ന് ഉറപ്പാക്കാന്‍ ശക്തമായ നിലപാടുകളോടെ ക്രൈസ്തവ സഭകൾ എപ്പോഴും സജീവമാണ്.എൽ. ഡി. എഫ് മുന്നണി തോമസ് ചാഴികാടൻ,വി. ജോയി,കെ.ജെ ഷൈൻ,ജോയ്‌സ് ജോർജ് ,തോമസ് ഐസക് എന്നിവരെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യു.ഡി.എഫാകട്ടെ ഡീൻ കുര്യാക്കോസ്,ബെന്നി ബഹനാൻ,ഹൈബി ഈഡൻ,ആന്റോ ആൻ്റണി,ഫ്രാൻസിസ് ജോർജ് എന്നിവരെയും ഉൾപ്പെടുത്തിയേക്കാം.എന്നാൽ ക്രൈസ്‌തവ നാമം പേറുന്ന രാഷ്ട്രീയക്കാരിൽ എത്ര പേർ ക്രൈസ്തവരുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നുണ്ടെന്നുള്ളത് വലിയ ചോദ്യമാണ്.

കേന്ദ്രം ഭരിക്കുന്ന ബിജെപി കേരളത്തിൽ എത്ര ക്രൈസ്തവരെ സ്ഥാനാർത്ഥികളാക്കും?പത്തനംതിട്ട പോലെയുള്ള മണ്ഡലത്തിൽ ബിജെപിയ്‌ക്ക്‌ ക്രൈസ്തവരെ ഒഴിവാക്കാൻ സാധിക്കുമോ? ക്രൈസ്തവരെ ബാധിക്കുന്ന പ്രശ്നങ്ങളായ ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്,കേന്ദ്ര-സംസ്ഥാന ഇഡബ്ല്യു എസ് മാനദണ്ഡങ്ങള്‍,വന്യമൃഗശല്യ നിയന്ത്രണം,വർധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾ എന്നിവ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ചർച്ചയാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !