'എന്ത് വിധിയിത്... വല്ലാത്ത ചതിയിത്...' മലപ്പുറത്തെ കള്ളൻ പിടിയിലായത് എങ്ങനെ എന്നറിഞ്ഞാൽ കാര്യം ക്ലിയറാകും

മലപ്പുറം: മങ്കടയിൽ മോഷ്ടിച്ച ബൈക്കുമായി പോകവെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ പ്രതി പിടിയിൽ. തിരുവനന്തപുരം തോട്ടരികത്ത് രതീഷാണ് (28) പിടിയിലായത്. മങ്കടക്ക് സമീപം വെള്ളിലയിലാണ് അപകടം നടന്നത്. വള്ളിക്കാപ്പറ്റയിൽ ഡെക്കറേഷൻ കട നടത്തുന്ന മൊയ്തീൻ കുട്ടിയുടെ ബൈക്കാണ് മോഷ്ടിച്ചത്. രതീഷിന് പരിക്കേറ്റതറിഞ്ഞ് മങ്കട ട്രോമാകെയർ പ്രവർത്തകരായ നസീം, സമദ് എന്നിവർ സ്ഥലത്തെത്തി.

ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ സംസാരത്തിൽ അസ്വാഭാവികത തോന്നിയതോടെ ഇവർ മങ്കട പൊലീസിൽ അറിയിക്കുകയായിരുന്നു. 
മങ്കട സി ഐ വി സജിൻ ശശി, എസ് ഐ ഷംസുദ്ദീൻ, സി പി ഒമാരായ നവീൻ, അനീഷ്ഷാജി, അനിൽ ചാക്കോ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
വളാഞ്ചേരി, കടയ്ക്കൽ, പൂജപ്പുര, തമിഴ്‌നാട്ടിലെ പൂതപ്പാണ്ടി എന്നിവിടങ്ങളിലടക്കം പ്രതിക്കെതിരെ വാഹനമോഷണത്തിന് സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !