ദില്ലി: ഉത്തർപ്രദേശിൽ ആഗ്രയിലെ വീട്ടിൽ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട കാരണം വ്യക്തമല്ലെങ്കിലും കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. പൈപ്പ് വ്യാപാരിയായ ജോളി എന്ന തരുണിനെ ഇന്ന് രാവിലെ വീട്ടുജോലിക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു.
പൊലീസ് വീട്ടിലെത്തിയപ്പോൾ തരുണിൻ്റെ അമ്മയുടെയും 12 വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങൾ മറ്റൊരു മുറിയിൽ കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. ബിസിനസി്ൽ വലിയ നഷ്ടം സംഭവിച്ചെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു.കടക്കെണിയിൽപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു.കുടുംബത്തിലെ 12കാരനടക്കം മൂന്ന് പേർ മരിച്ച നിലയിൽ
0
ഞായറാഴ്ച, ഫെബ്രുവരി 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.