കുടുംബത്തിലെ 12കാരനടക്കം മൂന്ന് പേർ മരിച്ച നിലയിൽ

ദില്ലി: ഉത്തർപ്രദേശിൽ ആഗ്രയിലെ വീട്ടിൽ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട കാരണം വ്യക്തമല്ലെങ്കിലും കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നി​ഗമനം. പൈപ്പ് വ്യാപാരിയായ ജോളി എന്ന തരുണിനെ ഇന്ന് രാവിലെ വീട്ടുജോലിക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു.

പൊലീസ് വീട്ടിലെത്തിയപ്പോൾ തരുണിൻ്റെ അമ്മയുടെയും 12 വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങൾ മറ്റൊരു മുറിയിൽ കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. ബിസിനസി്ൽ വലിയ നഷ്ടം സംഭവിച്ചെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു.
കടക്കെണിയിൽപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !