കേരളത്തിനെതിരെ അത്ഭുത വിജയം ലക്ഷ്യമിട്ട് ബംഗാളിന്‍റെ പോരാട്ടം; ഷഹബാസിന് അര്‍ധസെഞ്ചുറി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-ബംഗാള്‍ മത്സരം ആവേശന്ത്യത്തിലേക്ക്. 449 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ബംഗാള്‍ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെന്ന നിലയിലാണ്.

71 റണ്‍സുമായി ഷഹബാസ് അഹമ്മദും 38 റണ്‍സോടെ കരണ്‍ ലാലും ക്രീസില്‍. 65 റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍, 16 റണ്‍സെടുത്ത അനുസ്തൂപ് മജൂംദാര്‍, 28 റണ്‍സെടുത്ത അഭിഷേക് പോറല്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ മനോജ് തിവാരി എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ബംഗാളിന് നഷ്ടമായത്. നാലു വിക്കറ്റ് ശേഷിക്കെ ബംഗാളിന് ജയിക്കാന്‍ 135റണ്‍സ് കൂടി വേണം.
അര്‍ധസെഞ്ചുറി നേടി ഭീഷണി ഉയര്‍ത്തിയ അഭിമന്യു ഈശ്വരനെ ജലജ് സക്സേന ബേസില്‍ തമ്പിയുടെ കൈകളിലെത്തിച്ചപ്പോള്‍ അനുസ്തൂപ് മജൂംദാറെയും ജലജ് തന്നെ മടക്കി. അഭിഷേക് പോറലിനെ വീഴ്ത്തിയ ശ്രേയസ് ഗോപാല്‍ ബംഗാളിന്‍റെ തകര്‍ച്ച വേഗത്തിലാക്കി. ക്യാപ്റ്റന്‍ മനോജ് തിവാരിയും ഷഹബാസ് അഹമ്മദും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ബംഗാളിനെ മത്സരത്തില്‍ നിലനിര്‍ത്തി.
35 റണ്‍സെടുത്ത തിവാരിയെ ജലജ് സക്സേന പുറത്താക്കി മത്സരത്തിലെ 13-ാം വിക്കറ്റ് സ്വന്തമാക്കിയെങ്കിലും എട്ടാമനായി എത്തിയ കരണ്‍ ലാലിനൊപ്പം ഷഹബാസ് പൊരുതിയത് ബംഗാളിന് സാധ്യത തുറന്നു. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷഹബാസ്-കരണ്‍ ലാല്‍ സഖ്യം ഇതുവരെ 70 റണ്‍സടിച്ചിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !