ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ മാറ്റം; നരേന്ദ്ര മോദി മത്സരിക്കുക വാരാണസിയിൽ മാത്രം? ഗഡ്കരിക്കും സീറ്റ്

ദില്ലി : നരേന്ദ്ര മോദി ഉൾപ്പടെ പ്രധാന സ്ഥാനാർത്ഥികളുടെ സീറ്റുകൾ അടുത്തയാഴ്ച പുറത്തിറക്കുന്ന ആദ്യ പട്ടികയിൽ ബിജെപി ഉൾപ്പെടുത്തും. രാജ്നാഥ് സിംഗിനും നിതിൻ ഗഡ്കരിക്കും വീണ്ടും സീറ്റു നല്കാനാണ് ബിജെപിയിലെ ധാരണ. കേരളത്തിലെ സീറ്റുകളും ആദ്യ പട്ടികയിലുണ്ടാവും.

വാരാണസിയിൽ മത്സരിച്ചാവും നരേന്ദ്ര മോദി പ്രചാരണം നയിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇന്നലെ അമിത് ഷായും ജെപി നഡ്ഡയും നടത്തിയ ചർച്ചയിൽ സംസ്ഥാനത്തെ മുപ്പതിലധികം സീറ്റുകളിൽ ധാരണയായെന്നാണ് സൂചന.

വാരാണസിയല്ലാതെ മറ്റൊരു മണ്ഡലത്തിൽ മോദി മത്സരിക്കുന്നത് ഇന്നലെ ചർച്ചയായില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

രാജ്നാഥ് സിംഗ് വീണ്ടും ലക്നൗവിൽ മത്സരിക്കും. കേന്ദ്രമന്ത്രി ജനറൽ വികെ സിംഗിനും സീറ്റു നല്കും.എന്നാൽ പതിനഞ്ചിലധികം സിറ്റിംഗ് എംപിമാരെ മാറ്റാൻ പാർട്ടി ആലോചിക്കുന്നുണ്ട്.
നിതിൻ ഗഡ്കരിക്ക് സീറ്റു നല്കുമോ എന്ന ചർച്ചകൾ സജീവമായിരുന്നു.എന്നാൽ നാഗ്പൂരിൽ ഗഡ്കരി തന്നെ മത്സരിക്കട്ടെ എന്നാണ് പാർട്ടിയിലെ ധാരണ. രാജ്യസഭ അംഗങ്ങളായ പ്രമുഖ നേതാക്കളോട് മത്സരരംഗത്തിറങ്ങാൻ പാർട്ടി നിർദ്ദേശിക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !