ദില്ലി : നരേന്ദ്ര മോദി ഉൾപ്പടെ പ്രധാന സ്ഥാനാർത്ഥികളുടെ സീറ്റുകൾ അടുത്തയാഴ്ച പുറത്തിറക്കുന്ന ആദ്യ പട്ടികയിൽ ബിജെപി ഉൾപ്പെടുത്തും. രാജ്നാഥ് സിംഗിനും നിതിൻ ഗഡ്കരിക്കും വീണ്ടും സീറ്റു നല്കാനാണ് ബിജെപിയിലെ ധാരണ. കേരളത്തിലെ സീറ്റുകളും ആദ്യ പട്ടികയിലുണ്ടാവും.
വാരാണസിയിൽ മത്സരിച്ചാവും നരേന്ദ്ര മോദി പ്രചാരണം നയിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇന്നലെ അമിത് ഷായും ജെപി നഡ്ഡയും നടത്തിയ ചർച്ചയിൽ സംസ്ഥാനത്തെ മുപ്പതിലധികം സീറ്റുകളിൽ ധാരണയായെന്നാണ് സൂചന.വാരാണസിയല്ലാതെ മറ്റൊരു മണ്ഡലത്തിൽ മോദി മത്സരിക്കുന്നത് ഇന്നലെ ചർച്ചയായില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
രാജ്നാഥ് സിംഗ് വീണ്ടും ലക്നൗവിൽ മത്സരിക്കും. കേന്ദ്രമന്ത്രി ജനറൽ വികെ സിംഗിനും സീറ്റു നല്കും.എന്നാൽ പതിനഞ്ചിലധികം സിറ്റിംഗ് എംപിമാരെ മാറ്റാൻ പാർട്ടി ആലോചിക്കുന്നുണ്ട്.നിതിൻ ഗഡ്കരിക്ക് സീറ്റു നല്കുമോ എന്ന ചർച്ചകൾ സജീവമായിരുന്നു.എന്നാൽ നാഗ്പൂരിൽ ഗഡ്കരി തന്നെ മത്സരിക്കട്ടെ എന്നാണ് പാർട്ടിയിലെ ധാരണ. രാജ്യസഭ അംഗങ്ങളായ പ്രമുഖ നേതാക്കളോട് മത്സരരംഗത്തിറങ്ങാൻ പാർട്ടി നിർദ്ദേശിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.