പ്രാവിത്തനം: ഗ്രാന്റ്നി ക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും… ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഗ്രാന്റ് നിക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും നടത്തി.
ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ടോമി ഫ്രാൻസിസ് പൊരിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹു. M.L.A. മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. സഹകരണരംഗത്തെ പ്രതിസന്ധി ഒരു തരത്തിലും ബാധിക്കാത്ത ചൂണ്ടച്ചേരി ബാങ്കിന്റെ പ്രവർത്തനം സ്തുത്യർഹമാണെന്ന് അദ്ദേഹം പറഞ്ഞു.പ്രവിത്താനം ഫൊറോന പള്ളി വികാരി റവ. ഫാ. ജോർജ് വേളുപറമ്പിൽ ആദ്യനിക്ഷേപം ഏറ്റുവാങ്ങി. ഒരു ദിവസം കൊണ്ട് മൂന്നുകോടി രൂപ ലക്ഷ്യംവച്ച നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യം കവിഞ്ഞ് ആകെ 3 കോടി 50 ലക്ഷത്തിലധികം രൂപ ലഭിക്കുകയുണ്ടായി.സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഡാർലിംഗ് ചെറിയാൻ ജോസഫ്, സാബു ജോസഫ് അവുസേപറമ്പിൽ, ഉണ്ണി കുളപ്പുറം,ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി മൈക്കിൾ കിഴക്കേക്കര, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, മുൻ ബാങ്ക് പ്രസിഡന്റുമാർ, മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.