തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് : Personal Empowerment Training for students : ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. ചർച്ചാ ക്ലാസുകൾ , പരിശീലന വേദികൾ , ലഹരി വിരുദ്ധ പ്രോഗ്രാം , അഭിമുഖങ്ങൾ , സംവാദം , അതിഥി വചനങ്ങൾ , ഗ്രാമ ദർശനം , പഠന യാത്ര , മൽസരങ്ങൾ , കലാസന്ധ്യ ,അവാർഡ് നൈറ്റ് തുടങ്ങിയവ ഉണ്ടായിരിക്കും.
4 മുതൽ 10 വരെ ക്ലാസുകാർക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം .രജിസ്ട്രേഷന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ടുമായോ (9497279347) മേഖലാ ഓർഗനൈസർമാരുമായോ ബന്ധപ്പെടണം.ക്യാമ്പിൻ്റെ പ്രഥമ സംഘാടക സമിതി യോഗം ഫെബ്രുവരി 28 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഷന്താൾ ജ്യോതിയിൽ ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.