മഞ്ഞുമ്മല്‍ ബോയ്സ്' ഗംഭീര ബോയ്സ്; 'ഇത് വെറും സൗഹൃദം അല്ല അതിലും പുനിതമാനത്': റിവ്യൂ

മലയാള സിനിമയുടെ സീന്‍ മാറ്റും എന്നാണ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞ കാര്യം ഇത് മലയാള സിനിമയുടെ സീന്‍ മാറ്റും എന്നാണ്.

ശരിക്കും രണ്ടേകാല്‍ മണിക്കൂര്‍ ചിത്രം കണ്ടിറങ്ങുമ്പോള്‍ തീര്‍ച്ചയായും മലയാള സിനിമയിലെ ഒരു സീന്‍ മാറ്റുന്നുണ്ട് ചിത്രത്തിന്‍റെ യുവ അണിയറക്കാര്‍ എന്ന് പ്രേക്ഷകന് തോന്നും.

അടക്കത്തിലും ഒതുക്കത്തിലും മലയാളത്തില്‍ ഒരുക്കിയ ഒരു യാഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സര്‍വൈവല്‍ ത്രില്ലറാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. ചിലപ്പോള്‍ തീയറ്ററില്‍ കാണുന്ന പ്രേക്ഷകന് അതിനപ്പുറവും ചിലത് കണ്ടെത്തിയേക്കാം.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ഒരു ക്വാളിസില്‍ ടൂറു പോകുന്ന 11 അംഗ സൗഹൃദ സംഘത്തിന്‍റെ കഥയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. അവര്‍ അവിടെ നേരിടുന്ന പ്രതിസന്ധിയും അതില്‍ നിന്നുള്ള സാഹസികമായ കരകയറലുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ശരിക്കും വളരെ ലളിതമായ കഥ തന്തുവെന്ന് തോന്നാം എങ്കിലും ഒരു നാട് പാടി നടന്ന യഥാര്‍ത്ഥ സംഭവത്തെ അതിന്‍റെ എല്ലാ വൈകാരികതയും ഉള്‍ക്കൊണ്ട് സ്ക്രീനില്‍ വീണ്ടും അവതരിപ്പിക്കാന്‍ സംവിധായകന്‍ ചിദംബരം വിജയിച്ചു എന്ന് തന്നെ പറയാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !