മലയാള സിനിമയുടെ സീന്‍ മാറ്റും എന്നാണ് സംഗീത സംവിധായകന് സുഷിന് ശ്യാം 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞ കാര്യം ഇത് മലയാള സിനിമയുടെ സീന്‍ മാറ്റും എന്നാണ്.
ശരിക്കും രണ്ടേകാല്‍ മണിക്കൂര്‍ ചിത്രം കണ്ടിറങ്ങുമ്പോള്‍ തീര്‍ച്ചയായും മലയാള സിനിമയിലെ ഒരു സീന്‍ മാറ്റുന്നുണ്ട് ചിത്രത്തിന്റെ യുവ അണിയറക്കാര്‍ എന്ന് പ്രേക്ഷകന് തോന്നും.അടക്കത്തിലും ഒതുക്കത്തിലും മലയാളത്തില്‍ ഒരുക്കിയ ഒരു യാഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സര്‍വൈവല്‍ ത്രില്ലറാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. ചിലപ്പോള്‍ തീയറ്ററില്‍ കാണുന്ന പ്രേക്ഷകന് അതിനപ്പുറവും ചിലത് കണ്ടെത്തിയേക്കാം.
എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ഒരു ക്വാളിസില്‍ ടൂറു പോകുന്ന 11 അംഗ സൗഹൃദ സംഘത്തിന്റെ കഥയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. അവര്‍ അവിടെ നേരിടുന്ന പ്രതിസന്ധിയും അതില്‍ നിന്നുള്ള സാഹസികമായ കരകയറലുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ശരിക്കും വളരെ ലളിതമായ കഥ തന്തുവെന്ന് തോന്നാം എങ്കിലും ഒരു നാട് പാടി നടന്ന യഥാര്‍ത്ഥ സംഭവത്തെ അതിന്റെ എല്ലാ വൈകാരികതയും ഉള്‍ക്കൊണ്ട് സ്ക്രീനില്‍ വീണ്ടും അവതരിപ്പിക്കാന്‍ സംവിധായകന് ചിദംബരം വിജയിച്ചു എന്ന് തന്നെ പറയാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.