ഇന്ന് ലോകത്ത് പല നിറത്തിലും പല മണത്തിലുമുള്ള ലിപ്സ്റ്റിക്കുകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. എന്നാല്‍ ലിപ്സ്റ്റിക്കുകള്‍ ആധുനീക കാലത്തെ സൃഷ്ടിയല്ലെന്നാണ് പുതിയ കണ്ടെത്തല്‍.
ഇറാനിലെ ജിറോഫ്റ്റ് മേഖലയിൽ, പുരാവസ്തു ഗവേഷകർ പുരാതന ലിപ്സ്റ്റിക്കിനോട് സാമ്യമുള്ള സൗന്ദര്യവർദ്ധക പദാർത്ഥം അടങ്ങിയ ചെറിയ ക്ലോറൈറ്റ് കുപ്പിയാണ് ലിപ്സ്റ്റിക്കുകളുടെ പുരാതന ചരിത്രം വെളിപ്പെടുത്തിയത്.ഇരുണ്ട കടും ചുവപ്പ് നിറത്തിലുള്ള ഈ വസ്തുവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഫെബ്രുവരി 1-ന് സയന്‍റിഫിക് റിപ്പോർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ വെങ്കലയുഗത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്കാണെന്ന് ഗവേഷകര്‍ പറയുന്നു.
ഏകദേശം 2000 മുതൽ 1600 ബിസിയ്ക്കും ഇടയിൽ ഉപയോഗിച്ചിരുന്ന ഇതിന് ഏകദേശം 3,600 മുതൽ 4,200 വരെ വർഷത്തെ പഴക്കമാണ് ഗവേഷകർ കണക്കാക്കുന്നത്. ഒരു പുരാതന ശ്മശാനത്തിൽ നിന്നാണ് ഇത് പുരാതന ലിപ്സ്റ്റിക്ക് കണ്ടെത്തിയത്.2001-ൽ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ ശ്മശാനം തന്നെ വെളിപ്പെട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഈ സൈറ്റ് കൊള്ളയടിക്കപ്പെട്ടതോടെ, നിരവധി പുരാവസ്തുക്കൾ മോഷ്ടിക്കപ്പെട്ടു. ഭാഗ്യവശാൽ, ശേഷിച്ച ചിലത് കണ്ടെത്തി വീണ്ടെടുക്കാൻ ഗവേഷകർക്ക് സാധിച്ചു. അക്കൂട്ടത്തിൽ വീണ്ടെടുക്കപ്പെട്ട പ്രധാന കണ്ടെത്തലാണ് ഈ പുരാതന ലിപ്സ്റ്റിക്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.