ജർമ്മനിയിൽ നിന്നുള്ള ഒരു കോടീശ്വരനാണ് ഹെയ്ൻസ് ബി. അദ്ദേഹത്തിന് ഏഴ് വീടുകളും രണ്ട് അപ്പാർട്ടുമെന്റുകളും ഉണ്ട്. 80 വയസുകാരനായ അദ്ദേഹത്തിന്റെ ചില ജീവിതരീതികൾ പക്ഷേ ആരേയും അമ്പരപ്പിക്കുന്നതാണ്. വഴിയിൽ കണ്ടാൽ ഇയാൾ ഒരു കോടീശ്വരനാണ് എന്നൊന്നും ആരും പറയില്ല.
ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ഹെയ്‍ൻ തന്റെ ഭക്ഷണവും ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും കണ്ടെത്തുന്നത് സമീപത്തെ ചവറ്റുകുട്ടകളിൽ നിന്നാണ്. ഇത് ചെലവ് ലാഭിക്കാനുള്ള മികച്ച വഴിയാണ് എന്നാണ് ഹെയ്‍ൻ പറയുന്നത്. അതുപോലെ തന്നെ അക്കൗണ്ടിൽ 1500 -ൽ താഴെ രൂപ മാത്രമാണ് അദ്ദേഹം നിലനിർത്തിയിരിക്കുന്നത്. അതിന് തൊട്ട് മുമ്പ് ആറ് കോടി രൂപ കൊടുത്ത് ഒരു പ്രോപ്പർട്ടി അദ്ദേഹം വാങ്ങിയത്രെ. തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഡാർംസ്റ്റാഡിൽ നിന്നുള്ളയാളാണ് ഹെയ്ൻസ് ബി. ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ സീനിയർ ഓഫീസറായി സേവനമനുഷ്ഠിച്ച ആളാണ് അദ്ദേഹം. പെൻഷൻ ഇനത്തിൽ തന്നെ മാസം മൂന്ന് ലക്ഷം രൂപ ഹെയ്‍ൻസിന് കിട്ടും. വളരെ ചുരുക്കം ചില കാര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്.അതിൽ ഇന്റർനെറ്റ് കണക്ഷനും ലാപ്‍ടോപ്പും അത്യാവശ്യമായതിനാലാണ് അവ തന്നെ താനുപയോഗിക്കുന്നത് എന്നാണ് ഹെയ്‍ൻസ് പറയുന്നത്. മാസം നാല് യൂറോ മാത്രമാണ് താൻ ചെലവഴിക്കുന്നത്, മിതമായി ജീവിക്കുക എന്നതാണ് തന്റെ രീതി. ചെറുപ്പകാലം മുതൽ തന്നെ താൻ അങ്ങനെയാണ് ജീവിച്ച് ശീലിച്ചത് എന്നും ഹെയ്‍ൻസ് പറയുന്നു.7 വീടുകൾ, 2 അപ്പാർട്‍മെന്റ്, എന്നിട്ടും കോടീശ്വരൻ ഭക്ഷണം കണ്ടെത്തുന്നത് ചവറ്റുകുട്ടയിൽ നിന്നും
0
വെള്ളിയാഴ്ച, ഫെബ്രുവരി 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.