ദുബായിയിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം,

 ദുബായ്: ദുബായിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെജി വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. അവധി കഴിഞ്ഞ് വെള്ളിയാഴ്ച നാട്ടില്‍ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങിവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തില്‍ നിന്ന് വരുന്ന വഴി റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്.  ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !